Trending

എളേറ്റിൽ ഹോസ്പിറ്റൽ ചാരിറ്റി ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു.

എളേറ്റിൽ ആശുപത്രിയുടെ കീഴിൽ എല്ലാ വെള്ളിയാഴ്ചകളിലും സൗജന്യമായി പ്രവർത്തിക്കുന്ന ചാരിറ്റി ക്ലിനിക്കിന്റെ ഉദ്ഘാടനം ഒക്ടോബർ 2 ന്  (വെള്ളിയാഴ്ച) കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ.സി. ഉസ്സയിൻ മാസ്റ്റർ നിർവഹിച്ചു.

50 വയസ്സിനു മുകളിലുള്ള എല്ലാ മുതിർന്ന ജനങ്ങൾക്കും വെള്ളിയാഴ്ചകളിൽ രാവിലെ 11 മണി മുതൽ 3 മണി വരെ ജനറൽ മെഡിസിൻ വിഭാഗത്തിൽ സൗജന്യ പരിശോധനയും,  ലഭ്യമായ മരുന്നുകളുടെ സൗജന്യ വിതരണവും,  ആവശ്യമായ ലാബ് പരിശോധനകൾ 10% ഇളവോട് കൂടിയും ലഭ്യമാവുമെന്ന് മാനേജിംഗ് ഡയറക്ടർ സലീം എൻ കെ അറിയിച്ചു.
Previous Post Next Post
3/TECH/col-right