Trending

താമരശ്ശേരി വരട്ട്യാക്കിൽ റോഡ് രണ്ടാം ഘട്ട പ്രവൃത്തികൾക്കായി 6. കോടി 23 ലക്ഷം രൂപ അനുവദിച്ചു.

കൊടുവള്ളി മണ്ഡലത്തിൽ കിഫ്ബി പദ്ധതിയിലുൾപ്പെടത്തി 36 കോടി രൂപ അനുവദിച്ചു നവീകരണം നടന്നുകൊണ്ടിരിക്കുന്ന താമരശ്ശേരി വരട്ട്യാക്കിൽ റോഡ്  പ്രവൃത്തി  അന്തിമഘട്ടത്തിൽ എത്തിയിരിക്കുകയാണ്. വീതി കുറഞ്ഞ  താമരശ്ശേരി വരട്ട്യാക്കിൽ   പഴയ റോഡ് നവീകരണത്തിന്റെ ഭാഗമായി വീതികൂട്ടിയപ്പോൾ നിരവധി വ്യക്തികളുടെ സ്ഥലം സൗജന്യമായി ഏറ്റെടുത്ത് നിരവധി കോമ്പൗണ്ട് വാളുകളും പൊളിച്ചുനീക്കി ആണ് റോഡ് നവീകരണത്തിന് ആവശ്യമായ സ്ഥലം കണ്ടെത്തിയത്.

ഇത്തരത്തിൽ പൊളിച്ചുനീക്കിയ ചുറ്റുമതിലുകൾ പൂർണമായും പുനർ സ്ഥാപിക്കുന്നതിനും വീടുകളിലേക്ക് അ സഞ്ചാരയോഗ്യമായ വഴി ഒരുക്കുന്നതിനുമായാണ് 6.23 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി ഇപ്പോൾ ഭരണാനുമതി അനുമതി നൽകിയത്.

പദ്ധതിക്കായി ഭൂമി വിട്ടുതന്ന സമയത്ത്  ജനങ്ങൾക്ക് നൽകിയ വാക്ക്  ഇതോടെ യാഥാർത്ഥ്യമാക്കുന്നതിനു സാധിച്ചതായിയും , പദ്ധതി വേഗത്തിൽ നടപ്പിലാക്കുമെന്നും ഇതിനാവശ്യമായ സാങ്കേതികാനുമതി വേഗത്തിൽ ലഭ്യമാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും , നാടിന്റെ വികസനത്തിന് താമരശ്ശേരി വരട്ട്യാക്കിൽ റോഡ് നിവാസികൾ നൽകിയ സഹകരണം നാടിനാകെ മാതൃകയാണെന്നും
കാരാട്ട് റസാഖ് എംഎൽഎ അറിയിച്ചു.
Previous Post Next Post
3/TECH/col-right