എളേറ്റിൽ: ബാബരി മസ്ജിദ് തകർത്ത കേസിൽ സംഘപരിവാർ പ്രതികളെ വെറുതെ വിട്ട നീതി നിഷേധത്തിനെതിരെ ഗാന്ധിജയന്തി ദിനത്തിൽ കിഴക്കോത്ത് പഞ്ചായത്ത് യൂത്ത് ലീഗ് പോസ്റ്റർ പതിച്ച് പ്രതിഷേധിച്ചു.കൊടുവള്ളി മണ്ഡലം യൂത്ത് ലീഗ് ഉപാദ്ധ്യക്ഷൻ മുജീബ് ചളിക്കോട് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഷമീർ പറക്കുന്ന്, ജനറൽ സെക്രട്ടറി എം.കെ.സി അബ്ദുറഹിമാൻ, വൈ. പ്രസിഡന്റ് ഫസൽ ആവിലോറ, ജാഫർ കൊട്ടക്കൽ, മുഹമ്മദ് അലി തുടങ്ങിയവർ സംബന്ധിച്ചു.
Tags:
ELETTIL NEWS