Trending

കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ 9 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

02-10-2020

എളേറ്റിൽ:കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ വാർഡ് 2 (ചളിക്കോട്) ലെ 1 പുരുഷൻ, 1 സ്ത്രീ, വാർഡ് 5  (ആവിലോറ) ലെ 1 സ്ത്രീ, വാർഡ് 14 (കണ്ടിയിൽ) ലെ 1 പുരുഷൻ, വാർഡ് 15 (പന്നൂർ) ലെ 1 പുരുഷൻ, വാർഡ് 16 (ഒഴലക്കുന്ന്) ലെ 3 സ്ത്രീകൾ, വാർഡ് 18 (ചെറ്റക്കടവ് ) ലെ 1 പുരുഷൻ എന്നിവർക്കാണ് ഇന്നലെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.
 


ഇതോടെ കിഴക്കോത്ത് പഞ്ചായത്തിൽ കോവിഡ് സ്ഥിതീകരിച്ചവരുടെ എണ്ണം 77 ആയി. 39 പേർ രോഗമുക്തി നേടി. 38 പേർ നിലവിൽ ചികിത്സയിലാണ്.

കിഴക്കോത്ത് പഞ്ചായത്തിലെ എല്ലാ ഭാഗങ്ങളിലും കടകളുടെ പ്രവർത്തന സമയം രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ മാത്രമാണെന്ന് കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡണ്ട്‌  എൻ.സി.ഉസ്സയിൻ മാസ്റ്റർ അറിയിച്ചു.

കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ സമ്പർക്കത്തിലൂടെയുള്ള  പോസിറ്റീവ് കേസുകളുടെ എണ്ണം  വർദ്ധിക്കുന്നതിനാൽ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെയും, കടകളുടെ പ്രവർത്തന സമയം പാലിക്കാത്തവർക്കെതിരെയും നിയമ നടപടികൾ സ്വീകരിക്കുമെന്ന് കിഴക്കോത്ത് മെഡിക്കൽ ഓഫീസർ അറിയിച്ചു.



Previous Post Next Post
3/TECH/col-right