Trending

മടവൂർ എ.യു.പി സ്കൂൾ:എക്സ്പ്ലോർ - 2020 സംഘടിപ്പിച്ചു

മടവൂർ : മടവൂർ എ യു പി സ്കൂൾ ഓസോൺ ദിനാചരണത്തോടനുബന്ധിച്ച് എക്സ്പ്ലോർ - 2020 സംഘടിപ്പിച്ചു.വിദ്യാർത്ഥികളുടെ ശാസ്ത്ര പരീക്ഷണ പ്രദർശനം, ശാസ്ത്ര ക്ലബ്  ഉദ്ഘാടനം, വെബിനാർ തുടങ്ങിയവ നടന്നു.ശാസ്ത്ര പ്രദർശന ഉദ്ഘാടനം ഐ എസ് ആർ ഒ മുൻ ഡയറക്ടർ ഇ. കെ കുട്ടി നിർവ്വഹിച്ചു. സ്കൂൾ പ്രധാനധ്യപകൻ എം അബദുൽ അസീസ് അധ്യക്ഷത വഹിച്ചു.
ബഹിരാകാശ ലോകത്തെ ഇന്ത്യയുടെ കാൽവെപ്പ് എന്ന വിഷയത്തിൽ നാസ മീഡിയ റിസോഴ്‌സ് സെന്ററിലെ ഇന്ത്യന്‍ പ്രതിനിധി നാസ അബ്ദുൾ ഗഫൂർ മുഖ്യ പ്രഭാഷണം നടത്തി. 
 
 

ശാസ്ത്ര ക്ലബ് ഉൽഘാടനത്തിൻ്റെ ഭാഗമായി നടന്ന വെബിനാറിൽ ശാസ്ത്രപുരോഗതി നിത്യജീവിതത്തിൽ എന്ന വിഷയത്തിൽ   രാമാനുജൻ മാത്തമാറ്റിക്ക് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥി അഭിനന്ദ്  സംസാരിച്ചു.

സ്കൂളിൽ പഠിക്കുന്ന മുപ്പത് കുട്ടി ശാസ്ത്രജ്ഞൻമാർ അവരുടെ വീടുകളിൽ ശാസ്ത്ര ലാബുകൾ സഞ്ചീകരിച്ച് ശാസ്ത്ര പ്രദർശനത്തിൽ പങ്ക് ചേർന്നു. കോവിഡ് കാലത്ത് വിക്ടേഴ്സ് ചാനലിലൂടെ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് ശാസ്ത്ര പ്രദർശനം നവ്യാനുഭവമായി  മാറി.
 
കൊടുവളളി വിദ്യാഭ്യാസ ഓഫീസർ എം മുരളി കൃഷ്ണൻ , വി ഷക്കീല ,ഡയറ്റ് സീനിയർ ലക്ചറർ നാസർ ,ഷജിൽ, നൗഷാദ് എം കെ, ഹാഫിറ കെ, എ പി വിജയകുമാർ എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right