Trending

KSRTC യുടെ കുത്തക റൂട്ടുകൾ സ്വകാര്യ ബസ്സുകൾക്ക് നൽകാനുള്ള തീരുമാനത്തിൽ നിന്നും ആറ് മാസത്തെ ശമ്പളം വീണ്ടും പിടിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന് KSTE0 (STU)കോഴിക്കോട് ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു

KSRTC യുടെ കുത്തക റൂട്ടുകൾ സ്വകാര്യ  ബസ്സുകൾക്ക് നൽകാനുള്ള തീരുമാനത്തിൽ നിന്നും ആറ് മാസത്തെ ശമ്പളം വീണ്ടും പിടിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന്  KSTE0 (STU)കോഴിക്കോട് ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.
 

ആദ്യ ഘട്ടമായി നിലവിൽ തിരുവനന്തപുരം ജില്ലയിലെ KSRTC യുടെ കുത്തക റൂട്ടുകളായ പല സർവ്വീസുകളും സ്വകാര്യ ബസ് മുതലാളിമാർക്ക് എഴുതി കൊടുക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്.പിന്നീട് ഇതേ രീതി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാനുള്ള സർക്കാരിൻ്റെ ശ്രമം KSRTC യുടെ തകർച്ചക്ക് കാരണമാവുമെന്ന് KSTEO(STU) ജില്ലാ കമ്മറ്റി ആശങ്ക പ്രകടിപ്പിച്ചു.  KSRTC യുടെ തകർച്ചക്ക് കാരണമാകുന്ന ഈ  തീരുമാനത്തിൽ നിന്നും സർക്കാർ ഉടൻ പിന്മാറണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. 
 
2014 ലും 2019 ലും നടപ്പാക്കേണ്ടിയിരുന്ന ശമ്പള പരിഷ്കരണം നടപ്പാക്കാത്തത് മൂലം വളരെ തുഛമായ ശമ്പളത്തിന് ജോലി ചെയ്യുന്ന KSRTC ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും വീണ്ടും ആറ് മാസം ശമ്പളം പിടിക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ  പിന്മാറണമെന്നും ശമ്പള പിടിത്തവും ഓണം അഡ്വൻസും PF വിഹിതവും  പങ്കാളിത്ത പെൻഷൻ ഹൗസിംഗ് ലോൺ അടക്കമുള്ള വിവിധ ലോൺ അടവുകളും കഴിച്ച് ശമ്പളമായി വീട്ട് ചെലവിന് പോലും പണം ബാക്കിയില്ലാത്ത അവസ്ഥ വരുന്നKSRTC ജീവനക്കാരെയും  കുടുംബങ്ങളെയും സർക്കാർ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്നും യോഗം ആവശ്യപ്പെട്ടു. 
 
ജില്ലാ പ്രസിഡണ്ട് സുബൈർ കുന്ദമംഗലം അദ്ധ്യക്ഷത വഹിക്കുകയും സംസ്ഥാന വർക്കിംഗ്പ്രസിഡണ്ട് ശിഹാബുദ്ധീൻ കുഴിമണ്ണ ഉദ്ഘാടനവും ചെയ്ത ഓൺലൈൻ യോഗത്തിൽ സംസ്ഥാന സെക്രട്ടറി സുരേഷ് ചാലിപ്പുറായ്,   ജില്ലാ കമ്മറ്റി അംഗങ്ങളായ ഷബീറലി മുട്ടാഞ്ചേരി, ജമാൽ കാന്തപുരം, പി.ടി, മുഹമ്മദ് റിയാസ്, കെ.അബ്ദുൽ അസീസ് എന്നിവർ പങ്കെടുത്തു.  ജനറൽ സെക്രട്ടറി സിദ്ദീഖലി മടവൂർ സ്വാഗതവും ട്രഷറർ ഗഫൂർ കായലം നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right