Trending

താനേറെ ഇഷ്ടപ്പെടുന്ന ശിഹാബ് തങ്ങളുടെ മണ്ണിലെത്തി ഫാത്തിമ

പാലങ്ങാട് : താനേറെ ഇഷ്ടപ്പെടുന്ന ശിഹാബ് തങ്ങളുടെ മണ്ണിലെത്തി പ്രിയപുത്രന്റെ അനുഗ്രഹം നേടാൻ കഴിഞ്ഞതിന്റെ ആത്മ നിർവൃതിയിലാണ് പുല്ലാളൂർ ആരോത്ത്  ജുനൈസ് ഫസ്ന ദമ്പതികളുടെ മകളായ പത്ത് വയസ്സുകാരി ഫാത്തിമ.

പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലെത്തിയ ഫാത്തിമ മോളെ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും കുടുംബവും ഏറെ സന്തോഷത്തോടെയാണ് വരവേറ്റത്. കുഞ്ഞു പ്രായത്തിൽ തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങളെ ഏറെ താൽപര്യത്തോടെ നിരീക്ഷിക്കുന്ന ഫാത്തിമയെ പ്രശംസിച്ച തങ്ങൾ വിലപിടിപ്പുള്ള സമ്മാനങ്ങളും നൽകിയാണ് യാത്രയാക്കിയത്.

സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടതോടെ പലയിടങ്ങളിൽ നിന്നും ഫാത്തിമയെത്തേടി ഫോൺ വിളികളാണ്.നന്മയുള്ള കുഞ്ഞു മനസിനെ അഭിനന്ദനങ്ങൾക്കൊണ്ട് മൂടുകയാണെല്ലാവരും. ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഒരു ഗാനം ആലപിക്കാനുള്ള അവസരമടക്കം നിരവധി വാഗ്ദാനങ്ങളും സമ്മാനങ്ങളുമാണ് ഇതിനകം പാത്തുവിനരികിലെത്തിയത്.
Previous Post Next Post
3/TECH/col-right