ഹെൽത്ത് കെയർ ഫൗണ്ടേഷൻ പൂനൂരിന്റെ ആഭിമുഖ്യത്തിൽ ശാരീരിക വെല്ലുവിളിക്കായി സൗജന്യ വീൽ ചെയർ വിതരണ പദ്ധതി ഉദ്ഘാടനം ഹെൽത്ത് കെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സി.കെ.എ.ഷമീർ ബാവ നിർവഹിച്ചു. സംഘടനാ വൈസ് പ്രസിഡണ്ട് ലത്തീഫ് കിനാലൂർ, എക്സിക്യൂട്ടീവ് മെമ്പർ മുഹമ്മദ് ടി.കെ, ആയിഷ തുടങ്ങിയവർ സംബന്ധിച്ചു.പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ശാരീരിക വെല്ലുവിളികൾ നേരിടുന്ന 6 പേർക്കാണ് വീൽ ചെയർ നൽകിയത്.
കഴിഞ്ഞ പത്ത് വർഷക്കാലമായി പൂനൂർ കേന്ദ്രമായി പ്രവർത്തിച്ച് വരുന്ന ഹെൽത്ത്‌കെയർ ഫൗണ്ടേഷൻ കീഴിൽ ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസത്തിനും സംരക്ഷനത്തിനും വേണ്ടി നിലകൊള്ളുന്ന കാരുണ്യതീരം ക്യാമ്പസ്, മാനാസിക വെല്ലുവിളികൾ നേരിടുന്നവരുടെ ചികിത്സക്കും ഉന്നമനത്തിനും വേണ്ടിയുള്ള കമ്മ്യൂണിറ്റി സൈക്കാട്രിക് ക്ലിനിക്,ദുരന്ത നിവാരണ രംഗത്ത് പ്രവർത്തനം നടത്തുന്ന ഹെൽത്ത്‌കെയർ ഡിസാസ്റ്റർ മാനേജ്മെന്റ് ടീം കേരള, സന്നദ്ധ രക്തദാന ക്ലബ്ബ്, മെഡിക്കൽ ഉപകരണ വിതരണം, 24x7 ആംബുലൻസ് സർവീസ് തുടങ്ങി നിരവധി സേവനങ്ങൾ നൽകി വരുന്നു.
Tags:
POONOOR