ബാലുശ്ശേരി: മലബാർ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഡിസ്ട്രിക്ട് കോവിഡ് ഹോസ്പിറ്റൽ  ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ഷൈലജ ടീച്ചർ വീഡിയോ കോൺഫ്രൻസിലൂടെ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഗതാഗതവകുപ്പ്  മന്ത്രി എ കെ ശശിന്ദ്രൻ അധ്യക്ഷത വഹിച്ചു. കോവിഡിനെതിരായ  പോരാട്ടത്തിൽ സംസ്ഥാന സർക്കാരിനെ സഹായിക്കുന്നതിൽ കേരളത്തിലെ സ്വകാര്യ ആശുപത്രികളും മെഡിക്കൽ കോളേജുകളും നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.

കോവിഡ് രോഗികളുടെ  ചികിത്സയ്ക്കായി മലബാർ മെഡിക്കൽ കോളേജ് ആശുപത്രി 200 കിടക്കകളുള്ള ആശുപത്രി ഒരുക്കിയിട്ടുണ്ട്, ഇത് വരും ദിവസങ്ങളിൽ 400 കിടക്കകളായി ഉയർത്തുകയും ചെയ്യും.  13 ഐസിയു കിടക്കകളും ആശുപത്രിയിൽ സജീകരിച്ചിട്ടുണ്ട്. 

ചടങ്ങിൽ കോഴിക്കോട് എം.പി  എം.കെ രാഘവൻ, എം‌എൽ‌എ പുരുഷൻ കടലുണ്ടി, ജില്ലാ കളക്ടർ ശ്രീറാം സംബാസിവ റാവു എന്നിവർ പങ്കെടുത്തു. പരിപാടിയിൽ എംഎംസി പ്രിൻസിപ്പൽ ഡോ പി വി നാരായണൻ, മെഡിക്കൽ ഡയറക്ടർ ഡോ. ബാബുരാജ്, മെഡിക്കൽ സൂപ്രണ്ട് ഡോ. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.