Trending

കാലിക്കറ്റ്‌ സർവ്വകലാശാല ബിരുദ പ്രവേശനം: ട്രയൽ അലോട്മെന്റ് 18ന്

കാലിക്കറ്റ്‌ സർവ്വകലാശാലയുടെ ബിരുദ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് സെപ്റ്റംബർ 18ന് വൈകുന്നേരം 5 മണി മുതൽ വെബ്സൈറ്റിൽ ലഭ്യമാകും.അലോട്ട്മെന്റ് ശേഷം നേരത്തെ സമർപ്പിച്ച കോളേജ്, കോഴ്സ് ഓപ്ഷനുകൾ 21വരെ പുനക്രമീകരിക്കാം.





ഇതിനായി വിദ്യാർത്ഥിയുടെ ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്തു കോളേജ് കോഴ്സ് ഓപ്ഷന് ഡ്രാഗ് & ഡ്രോപ് സൗകര്യം ഉപയോഗിച്ച് പുനർക്രമീകരിക്കാം. പുതിയ കോളേജ്, കോഴ്സുകളോ ഈ അവസരത്തിൽ കൂട്ടിച്ചേർക്കാനോ ഒഴിവാക്കാനോ സാധിക്കുന്നതല്ല.


ഒന്നാം അലോട്ട്മെന്റ് സെപ്റ്റംബർ 24 നും,രണ്ടാം അലോട്ട്മെന്റ് ഒക്ടോബർ ആറിനും പ്രസിദ്ധീകരിക്കും.
Previous Post Next Post
3/TECH/col-right