കൊടുവള്ളി:കൊടുവള്ളി മാർക്കറ്റ് റോഡിൽ വെച്ചു സ്വർണ മാല വീണു കിട്ടി എന്ന  വാർത്ത ഒമാക് (ഓൺലൈൻ മീഡിയ അഡ്മിൻസ് കോഴിക്കോട്) മീഡിയ ടീമംഗമായ കൊടുവള്ളി വിഷൻ ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്തു  മിനിട്ടുകൾക്കകം ഉടമസ്ഥനു തിരിച്ചു കിട്ടി. കിഴക്കോത്ത്  സ്വദേശി കാഞ്ഞിരത്താംപൊയിൽ നൗഷാദിന്റെ മകളുടെ സ്വർണ മാലയാണ് തിരിച്ചു കിട്ടിയത്.


കൊടുവള്ളി മാർക്കറ്റ് റോഡിൽ ബാബുസ്  ഫ്രൂട്ട്സ് കട നടത്തുന്ന നിസാർ  സ്വർണം  വീണു കിട്ടിയ  ഉടനെ കൊടുവള്ളി വിഷൻ ന്യൂസിൽ നൽകുകയായിരുന്നു. 


നഷ്ട്ടപെട്ടു എന്ന് വിചാരിച്ച സ്വർണം  ന്യൂസ്‌ ആക്കിയ കൊടുവള്ളി വിഷനിനും,സ്വർണം തിരിച്ചു നൽകിയ നിസാറിനും ഉടമസ്ഥൻ നൗഷാദ് നന്ദി പറഞ്ഞു.