Trending

ജിദ്ദ-ജിസാൻ ഹൈവേയിൽ വാഹനാപകടം: കൊടുവള്ളി സ്വദേശി മരിച്ചു

ജിദ്ദ: ജിദ്ദയിൽ നിന്ന് ജിസാനിലേക്ക് സ്റ്റേഷനറി സാധനങ്ങളുമായി പോയ വാഹനം അപകടത്തിൽപ്പെട്ടു കോഴിക്കോട് കൊടുവള്ളി സ്വദേശി മരിച്ചു. ജിദ്ദ ജാമിയ ഖുവൈസിൽ താമസിക്കുന്ന കോഴിക്കോട് കൊടുവള്ളി ആവിലോറ കിഴക്കോത്ത് പാറക്കൽ കിഴക്കേചെവിടൻ അബ്ദുൽ മജീദ് മുസ്ലിയാരുടെ മകൻ മുഹമ്മദ് ബാദുഷ ഫാരിസ് (25) ആണ് മരണപ്പെട്ടത്.



കൂടെയുണ്ടായിരുന്ന കോഴിക്കോട് പാറോപ്പടി സ്വദേശിയായ മറ്റൊരു യുവാവിന് പരിക്കേറ്റു.



ജിദ്ദയിൽ നിന്ന് 200 കിലോമീറ്റർ അകലെ അലിത്തിന് സമീപം പുലർച്ചെ ആണ് അപകടം നടന്നത്. മാതാവ്: ഷറീന. സഹോദരങ്ങള്‍: ആദിൽഷ, ജന്ന ഫാത്തിമ.

നടപടി ക്രമങ്ങൾക്ക് അലൈത്ത് കെഎംസിസിയും,ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങും കൂടെയുണ്ട്.
Previous Post Next Post
3/TECH/col-right