താമരശ്ശേരി: അണ്ടോണ ആശാരിക്കണ്ടി മുഹമ്മദ് ഷംനാദിനെ(17) വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രിയാണ് സംഭവം.
ബാലുശ്ശേരി ശിവപുരം ഹയർ സെക്കൻ്ററി സ്കൂളിലെ +2 വിദ്യാർത്ഥിയാണ്. പിതാവ് മാനിപുരം പടിപുരക്കൽ മജീദ്.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)