ജെസിഐ കുറ്റിക്കാട്ടൂർ ലോമിൻ്റെ വീക്ക് പ്രോഗ്രാമിനോടനുബന്ധിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രധാന പങ്കാളിത്തം വഹിച്ച കോഴിക്കോട് മെഡിക്കൽ കോളേജ് നേഴ്സ് ഷീബ അലോഷ്യസിനെയും പെരുവയൽ ഗ്രാമപഞ്ചായത്തിൽ ക്വാറൻ്റയിൻ ചുമതലയുള്ള ഫൈസൽ പെരുവയലിനെയും ആദരിച്ചു.

കുറ്റിക്കാട്ടൂർ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. ജെസിഐ കുറ്റിക്കാട്ടൂർ ലോംമിൻ്റ മുഴുവൻ മെമ്പർമാരും പരിപാടി സന്നിഹിതരായി.
ജെസിഐ കുറ്റിക്കാട്ടൂർ ജനറൽ സെക്രട്ടറി മുനവ്വർ ഫൈറൂസ് സ്വാഗതവും, പ്രസിഡണ്ട് lubina റഹ്മാൻ അധ്യക്ഷതയും വഹിച്ചു, പരിപാടിയിൽ റിയാസ് വി ട്ടി എച്ച് പ്രോഗ്രാം ഓഫീസർ ആയിരുന്നു.
കോവിഡ കാലഘട്ടത്തിൽ ഒത്തിരി ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തു പോന്ന ഒരു സംഘടനയാണ് ജെസിഐ കുറ്റിക്കാട്ടൂർ. ആരോഗ്യ മേഖലയിലും വിദ്യാഭ്യാസമേഖലയിലും എന്നിങ്ങനെ ഒട്ടനവധി മേഖലയിൽ ജെസിഐ കുറ്റിക്കാട്ടൂർ പ്രവർത്തിച്ചു പോരുന്നു.
Tags:
KOZHIKODE