Trending

കോവിഡ് കാലത്ത് ദുരിതത്തിലായ മദ്രസാ അധ്യാപകര്‍ക്ക് സാന്ത്വനമായി പന്നൂര്‍ തണല്‍ എഡ്യൂക്കേഷണല്‍ & ചാരിറ്റബ്ള്‍ ട്രസ്റ്റ്

കോവിഡ് കാലത്ത് ദുരിതത്തിലായ മദ്രസാ അദ്ധ്യാപകര്‍ക്ക് സാന്ത്വനമായി പന്നൂര്‍ തണല്‍ എഡ്യൂക്കേഷണല്‍ & ചാരിറ്റബ്ള്‍ ട്രസ്റ്റ്. പന്നൂരിലെ അഞ്ച് മദ്‌റസകളിലെ മുഴുവന്‍ അധ്യാപകര്‍ക്കും തണല്‍ ധനസഹായം നല്‍കി.ധനസഹായ വിതരണം പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.മദ്രസാ കമ്മിറ്റി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ തണല്‍ ഭാരവാഹികള്‍ ഏറ്റുവാങ്ങി.

തണല്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ കെ.ടി റഊഫ് അധ്യക്ഷത വഹിച്ചു. കേരള ഫോക്ക്‌ലോര്‍ അക്കാദമി ഫെലോഷിപ്പ് നേടിയ പക്കര്‍ പന്നൂര്‍, എം ബി ബി എസ് നേടിയ  ഡോ.മുഹമ്മദ് ആസിഫ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. 


സീതാറാം ടെക്‌സ്റ്റേല്‍ ലിമിറ്റഡ് ചെയര്‍മാന്‍ പി മുഹമ്മദ് യൂസുഫ് ഹാജി പാട്ടത്തില്‍ അബൂബക്കര്‍ ഹാജി, എം എ സത്താര്‍ മാസ്റ്റര്‍, എം പി ഉസ്സയിന്‍ ഹാജി, കെ കെ കാദര്‍, കെ.അബൂബക്കര്‍ ഹാജി, കെ കെ മുഹമ്മദ് ഹാജി , മന്നത്ത് ഇബ്രാഹിം ഹാജി, സി.മുഹമ്മദ് മാസ്റ്റര്‍, കണ്ടിയില്‍ ഉമ്മര്‍, കാരക്കോത്ത് അബ്ദുറഹിമാന്‍ മൗലവി പ്രസംഗിച്ചു. മുനീര്‍ ടി.പി , ഇര്‍ഷാദ് കെ.കെ , ഉമ്മര്‍ കുനിയില്‍ , ജസീല്‍ എം.പി , ഷഫീഖ് ടി.പി , യാസീന്‍ സി.പി  നേതൃത്വം നല്‍കി.
Previous Post Next Post
3/TECH/col-right