Trending

സഹപാഠിയുടെ ചികിത്സക്ക് എസ്.പി.സി സമാഹരിച്ച തുക കൈമാറി

പുതുപ്പാടി:രോഗത്താൽ വലയുന്ന സഹപാഠിയ്ക്ക് ഒരു സഹായവുമായി പുതുപ്പാടി ഗവ: ഹൈസ്ക്കൂളിലെ എസ്.പി.സി.യൂണിറ്റ്.ഇതിനകം തന്നെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമായ പുതുപ്പാടി സ്കൂളിലെതന്നെ ഒരു വിദ്യാർത്ഥിയുടെ ചികിത്സയ്ക്ക് വേണ്ടിയാണ് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് പണം സമാഹരിച്ചത്. 


എസ്.പി.സി.യൂണിറ്റിന്റെ ചുമതലയുള്ള അധ്യാപകരുടെ നേതൃത്വത്തിൽ പലരിൽ നിന്നുമായി സഹായം അഭ്യർത്ഥിക്കാൻ കുട്ടികൾ മുന്നിട്ടിറങ്ങുകയും അര ലക്ഷത്തിന് മുകളിൽ  തുക സമാഹരിക്കുകയും ചെയ്തു.നേരിട്ട് കുട്ടിയുടെ അകൗണ്ടിലേയ്ക്ക് അയയ്ക്കാതെ എസ്.പി.സി യൂണിറ്റിലേയ്ക്ക് ലഭിച്ച 22,000 രൂപ താമരശ്ശേരി പോലീസ്  സി.ഐ .ശ്രീ: എം.പി രാജേഷ്  സ്കൂളിലെ പ്രധാനാധ്യാപകനായ ശ്യാംകുമാന് കൈമാറി.ചടങ്ങിൽ സ്കൂൾ പി.ടി.എ.പ്രസിഡന്റ് ശ്രീ: ശിഹാബ് അടിവാരം, സ്റ്റാഫ് സെക്രട്ടറി മജീദ്, എസ് പി.സി.ACPO അജില താമരശ്ശേരി സ്റ്റേഷനിലെ സി.പി.ഒ ശ്രീ:ഷൈജൽ തുടങ്ങിയവർ പങ്കെടുത്തു.

കഴിഞ്ഞ അധ്യയന വർഷം മുതലാണ് കോഴിക്കോട് റൂറലിന്റെ കീഴിൽ എസ്.പി.സി യൂണിറ്റ് രൂപീകരിച്ചത് .താമരശ്ശേരി പോലീസ്റ്റേഷനിലെ കമ്യൂണിറ്റി പോലീസ് ഉദ്യോഗസ്ഥരായ സൂരജ് , ലേഖ  എന്നിവരുടെ നേതൃത്വത്തിലാണ്  യൂണിറ്റ്  പ്രവർത്തിക്കുന്നത്.
Previous Post Next Post
3/TECH/col-right