കിഴക്കോത്ത് കൃഷിഭവൻ്റെ ഓണചന്ത 'ഓണ സമൃദ്ധി 2020' ക്ക് എളേറ്റിൽ കൃഷിഭവനു സമീപം തുടക്കമായി.ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ.സി.ഉസ്സൈൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 


കാർഷിക വികസന സമിതി അംഗം ഗിരീഷ് എൻ.കെ, വജീഹുദ്ദീൻ, വാർഡ് കൺവീനർ അഷറഫ്.വി.പി, കൃഷി ഓഫീസർ സി.വി ശുഭ, കൃഷി അസിസ്റ്റൻ്റുമാരായ ഫിദഎ.പി ,ഷൈജ.കെ.തുടങ്ങിയവർ സംബന്ധിച്ചു.
കർഷകരുടെ ഉല്പന്നങ്ങളും ഹോർട്ടി കോർപ്പ് പച്ചക്കറികളും പൊതുവിപണിയേക്കാൾ കുറഞ്ഞ വിലയിൽ ചന്തയിൽ ലഭ്യമാണ്.30-ാം തിയ്യതി വരെയാണ് വിപണി നടത്തുന്നത്