ആംബുലൻസ് ഓണേഴ്സ് & ഡ്രൈവേഴ്സ് അസോസിയേഷൻ (AODA) താമരശ്ശേരി സോണൽ കമ്മിറ്റി ഓണക്കിറ്റ് വിതരണം ചെയ്തു.താലൂക്കാശുപത്രിയിലെ ശുചീകരണ തൊഴിലാളികൾക്കും, താൽക്കാലിക ജീവനക്കാർക്കുമാണ് കിറ്റുകൾ നൽകിത്.താമരശ്ശേരി താലൂക്കാശുപത്രി പരിസരത്തുവെച്ച് നടന്ന ചടങ്ങിൽ ഹോസ്പിറ്റൽ സൂപ്രണ്ട് Dr. കേശവൻ ഉണ്ണി വിതരണോദ്ഘാടനം നിർവ്വഹിച്ചു.
താമരശ്ശേരി സോണൽ പ്രസിഡണ്ട് സൈനുദ്ധീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ശ്രീപേഷ് സ്വാഗതവും ജില്ലാ ട്രഷറർ ഫൈസൽ തലയാട് മുഖ്യ പ്രഭാഷണവും നടത്തി.
Dr.രവി, Dr.സഹദേവൻ, നഴ്സിംഗ് സൂപ്രണ്ട് ബറ്റി, ഹെഡ് നഴ്സ് സോളി, ലത്തീഫ് അടിവാരം എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.ചടങ്ങിന് മനു വർഗ്ഗീസ് നന്ദി രേഖപ്പെടുത്തി.
Tags:
THAMARASSERY