Trending

മടവൂർ സർവ്വീസ് സഹകരണ ബാങ്ക് ഓണം വിപണിക്ക് മുന്നിൽ വാർഡ് മെമ്പറുടെ നിരാഹാര സമരം

മടവൂർ സർവ്വീസ് സഹകരണ ബാങ്ക്ഓണം വിപണിക്ക് മുന്നിൽ നിരാഹാര സത്യാഗ്രഹ സമരം നടത്തി.കേരള സർക്കാർ ഓണം പ്രമാണിച്ച് എല്ലാ വിഭാഗം പെൻഷൻ ഗുണഭോക്താക്കൾക്കും ആദ്യ ഗഡുവായി 2600 രൂപയും രണ്ടാം ഗഡു 2600 രൂപയും ഈ കോ വിഡ് മഹാമാരിയുടെ കാലത്ത് നൽകാൻ ഉത്തരവിടുകയും സഹകരണ ബാങ്കുകൾ 15 /8/2020 നു ളളിൽ ഒന്നാം ഗഡു നൽകാനും,ഓണത്തിന്ന് മുമ്പായി രണ്ടാം ഗഡു നൽകി പൂർത്തീകരിക്കാനാണ് സംസ്ഥാന സർക്കാർ തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകുകയും ചെയതത്.

എന്നാൽ മടവൂർ സർവ്വീസ് സഹകര ബാങ്കിൽ നിന്നും പെൻഷൻ വിതരണം ചെയ്യുന്നതിൽ ഗുരുതര വീഴ്ച്ചയുണ്ടായി.ചില വാർഡുകളിൽ ബാങ്ക് പ്രസിഡണ്ട് ഉൾപടെയുള്ള ഭരണസമിതി അംഗങ്ങളാണ് പെൻഷൻ വിതരണം ചെയ്തത്.ചില വാർഡുകളിൽ തീരെ പെൻഷൻ നൽകാൻ ബാങ്ക് തയ്യാറായില്. ഇതിൽ പ്രധിഷേധിച്ച് മടവൂർ മുക്കിലെ സഹകരണ ഓണം വിപണിക്ക് മുന്നിൽ എട്ടാം വാർഡ് മെമ്പർ എ.പി.നസ്തർ നിരാഹാര സത്യാഗ്രഹം നടത്തി.

പെൻഷൻ പണം കൊണ്ട് ജീവിക്കുന്ന നിരവധി പാവങ്ങൾക്ക് സഹകരണ വിപണിയിൽ നിന്നും സാധനം വാങ്ങാൻ പണമില്ലാതെ പ്രയാസപ്പെട്ട സമയത്താണ് സത്യാഗ്രഹ സമരം നടത്തിയത്. മടവൂർ പഞ്ചായത്ത് സെക്രട്ടറിയുടെ നിർദേശപ്രകാരം  js, സൂരജ് സ്ഥലത്തെത്തുകയും ബേങ്ക് സെക്രട്ടറിയുമായും പ്രസിഡണ്ടുമായും ചർച്ച നടത്തുകയും 24 മണിക്കൂറിനുള്ളിൽ മുഴുവൻ ഗുണഭോക്താക്കൾക്കും പെൻഷൻ വിതരണം ചെയ്യാമെന്നും ,സഹകരണ വിപണിയിൽ സാധനങ്ങൾ വാങ്ങാൻ പ്രയാസപ്പെട്ടവർക്ക് 100 ടോകൺ നൽകാമെന്നും ഉറപ്പ് എഴുതി നൽകിയ ശേഷമാണ് സമരം അവസാനിപ്പിച്ചത്.

 CPM ലോക്കൽ സെക്രട്ടറി എം.ത്രി വിക്രമൻ മാസ്റ്റർ, ബ്രാഞ്ച് സെക്രട്ടറി മോഹനൻ,എന്നിവർ സംബന്ധിച്ചു.കെ.പി.ശ്രീധരൻ നാരങ്ങാനീര് നൽകി സമരം അവസാനിപ്പിച്ചു.
Previous Post Next Post
3/TECH/col-right