താമരശ്ശേരി:കോഴിക്കോട് വനം ഡിവിഷൻ കീഴിൽ താമരശ്ശേരി റെയ്ഞ്ചിൽപ്പെട്ട പുതുപ്പാടി സെക്ഷൻ കട്ടിപ്പാറ കല്ലുള്ള തോട് വനത്തിനകത്ത് അനധികൃതമായി പ്രവേശിച്ച് ലൈസൻസില്ലാത്ത നാടൻ നിർമ്മിത തോക്കുമായി വന്യജീവികളെ വേട്ടയാടാൻ ശ്രമിച്ച ദാമോധരൻ കെ (56) കാപ്പുമ്മൽ അവിടനല്ലൂർ കൂട്ടാലിട., വത്സൻ എൻ.കെ ( 52 ) പെരുംതൊടി വീട് കല്ലുള്ളതോട് തലയാട് പി.ഒ . ,അനശ്വർ രാജ് സി.ആർ (32), പെരുംതൊടി വീട് കല്ലുള്ളതോട് തലയാട് പി.ഒ, എന്നിവരെയാണ് പിടി കൂടിയത് .
നാടൻ തോക്കും 5 തിരകളും മറ്റ് ആയുധങ്ങളും ഉൾപ്പെടെ താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നെരോത്ത് പി യുടെ നേതൃത്വത്തിൽ പുതുപ്പാടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.ടി. ബിജു , കെ . ബാബു സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ( ഗ്രേഡ് ) ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ദീപേഷ് . സി . ബിജേഷ്.എൻ , ശ്രീനാ ഥ്.കെ.വി , വാച്ചർമാരായ രവി , ലജുമോൻ , നാസർ , ഡവർ ഷെബീർ എന്നിവർ ചേർനാണ് പിടികൂടിയത്.
Tags:
THAMARASSERY