മടവൂർ:പണമടങ്ങുന്ന പേഴ്‌സ് നഷ്ടപ്പെട്ട സംസാര ശേഷിയില്ലാത്ത വ്യക്തിക്ക് അദ്ദേഹത്തിന്റെ നഷ്ടപ്പെട്ട പണവും  ആഗ്രഹിച്ച  ടിവി യും ഓണസമ്മാനമായി നൽകി  മടവൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ്.മുട്ടാഞ്ചേരി  എടക്കിലോട്ടുമ്മൽ സംസാരശേഷിയും കേൾവിശേഷിയും ഇല്ലാത്ത ബാബുവിന്റെ  23,500 രൂപയും മറ്റു പല രേഖകളുമടങ്ങുന്ന പേഴ്‌സ്  കഴിഞ്ഞ ദിവസം നഷ്ട്ടപ്പെട്ടു പോയിരുന്നു. കണ്ടെത്തുന്നതിനു വേണ്ടി എളേറ്റിൽ ഓൺലൈൻ അടക്കമുള്ള നവമാധ്യമങ്ങളിൽ വാർത്ത പോസ്റ്റ്‌ ചെയ്തെങ്കിലും ആരും തിരികെ കൊണ്ടെത്തിച്ചില്ല.  


വീട്ടിലെ ടിവി പ്രവർത്തിക്കാതെ  വന്നത് കൊണ്ട് മകൾക്ക് ഓൺലൈൻ ക്ലാസ് കാണാൻ പ്രയാസപ്പെട്ടപ്പോൾ ഈ ഓണക്കാലത്ത് കുട്ടികളുടെ വിദ്യാഭ്യാസത്തിനും പുതിയ ടിവി വാങ്ങുന്നതിനും കല്ല് ചുമന്നും പെൻഷൻ തുകയും  സ്വൂരൂപിച്ച പണം  നഷ്ട്ടപ്പെട്ടപ്പോൾ പ്രതിസന്ധിയുടെ ഈ വറുതികാലത്ത്  ബാബു മാനസികമായി തന്നെ തളർന്നു. 

വാർത്ത അറിഞ്ഞ് മടവൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി ഏറ്റെടുക്കുകയായിരുന്നു. മലമുകളിലെ പൊളിഞ്ഞ് വീഴാറായ വീട്ടിലാണ് ബാബു വും കുടുംബവും താമസിക്കുന്നത്. സി.എച്ച്.സെന്റർ സെക്രട്ടറി ഫൈസൽ പുല്ലാളൂർ ടെലിവിഷൻ കൈമാറി. പഞ്ചായത്ത്‌ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ.പി.നാസർ മാസ്റ്റർ ധനസഹായം കുടുംബത്തിനെ ഏൽപ്പിച്ചു. 

പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.സി.റിയാസ് ഖാൻ, മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ട്രഷറർ ഒ.കെ.ഇസ്മായിൽ, പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് എ.പി.യൂസുഫ് അലി, ജനറൽ സെക്രട്ടറി മുനീർ പുതുക്കുടി, മണ്ഡലം എം.എസ്.എഫ് ട്രഷറർ അനീസ് മടവൂർ, കെ.കെ.അസീസ്, പി.സി.മൂസ, സലീം പുല്ലാളൂർ, ഹസീബ് പുല്ലാളൂർ, സക്കീർ മാസ്റ്റർ, സൂരജ് മാസ്റ്റർ, ഇർഷാദ് മാസ്റ്റർ,  ബാസിം ബരീഖ്, കെ.പി.ഷബീറലി, ആഷിഫ് നിഹാൽ, ഷഫീഖ് ഷാ തുടങ്ങിയവർ സംബന്ധിച്ചു.