Trending

കരിപ്പൂർ:രക്ഷാ പ്രവർത്തകരെ MDF ആദരിച്ചു

കരിപ്പൂർ:കരിപ്പൂർ വിമാന ദുരന്തത്തിൽ രക്ഷാപ്രവർ ത്തനത്തിന് നേരിട്ട് ഇടപെട്ട രക്ഷാപ്രവർത്തകർക്ക് മലബാർ ഡവലപ്പ്മെന്റ്‌ ഫോറം പ്രശസ്തി പത്രവും,ഓണക്കോടിയും കൊടുത്ത്‌ ആദരിച്ചു.കോഴിക്കോട്‌ ഇന്റർന്നാഷണൽ എയർപ്പോർട്ടിൽ വെച്ച്‌ നടന്ന ചടങ്ങ്‌ കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സൺ കെ.സി. ഷീബ ഉദ്ഘാടനം ചെയ്തു. എം. ഡി.എഫ് പ്രസിഡണ്ട് കെ.എം.ബഷീർ അദ്ധ്യക്ഷത വഹിച്ചു.
കൊണ്ടോട്ടി നഗരസഭ വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ മുഹമ്മദ് റാഫി, നഗരസഭ കൗൺസിലർ പാറപ്പുറം ഇണ്ണി, ഹസ്സൻ സഖാഫി (SYS മലപ്പുറം ജില്ലാ പ്രതിനിധി), എയർഇന്ത്യ ക്രൈസിസ് മാനേജ്മെന്റ് തലവൻ സച്ചിൻ യാദവ്, ആസ്ലെ ബുത്തലോ (എയർ ഇന്ത്യ), സക്കീർ ഹുസൈൻ (എയർ ഇന്ത്യ), ജാസർ കോട്ട, അസീസ് ബാവ,


മലബാർ ഡവലപ്പ്മെന്റ് ഫോറത്തെ പ്രതിനീധാനം ചെയ്ത് ജോയ് ജോസഫ് (വൈസ് പ്രസിഡണ്ട്), ഷൈയ്ക്ക് ഷാഹിദ് (ഓർഗ: സെക്രട്ടരി), ഹാഷിം കടക്കലകം, (സെക്രട്ടരി), അഡ്വക്കറ്റ് പ്രദീപ് കുമാർ (MDF ലീഗൽ സെൽ ഹെഡ്‌) കാദർ കൊടുവള്ളി (MDF റിയാദ് ചാപ്റ്റർ),യൂനസ് പള്ളിവീട് (ഉന്നതാധികാര സമിതി അംഗം), അബ്ദുൽലത്തീഫ്  (ഉന്നതാധികാര സമിതി അംഗം), ശാഫി ചേലാംബ്ര (ഉന്നതാധികാര സമിതി അംഗം), സി.എൻ. അബൂബക്കർ (ഉന്നതാധി കാര സമിതി അംഗം), മൊയ്തീൻ ചെറുവണ്ണൂർ (MDFസ്ഥിരം സമിതി അംഗം) അഡ്വക്കറ്റ് നിദാ ഫാത്തിമ, സാജിത ബഷീർ, അൻവർ മേലങ്ങാടി, ഫൈസൽ മുക്കൂട്, മുഹമ്മദലി പള്ളിക്കൽ എന്നിവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right