താമരശ്ശേരി: കോവിഡ് ബാധിതരായ അഞ്ചു പേരുമായി FLTC യിലേക്ക് പോകുകയായിരുന്ന 108 ആമ്പുലൻസ് ഡ്രൈവർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആമ്പുലൻസ് നിർത്തിയപ്പോൾ സഹായത്തിനെത്തിയത് താമരശ്ശേരി പോലീസ് സ്റ്റേഷനിലെ ഡ്രൈവർ ജിലു സെബാസ്റ്റ്യനായിരുന്നു.ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം.
കോവിഡ് ഭീതിയെല്ലാം മാറ്റി വെച്ച് ഉടനെ തന്നെ ആമ്പുലൻസ് ഡ്രൈവർക് വെള്ളവും നൽകി.ഇതിനു ശേഷം 108 ആമ്പുലൻസ് കൺട്രോൾ റൂമിൽ ബന്ധപ്പെട്ടു. അര മണിക്കൂറിനകം തന്നെ മറ്റ് രണ്ട് ആമ്പുലൻസുകൾ സ്ഥലത്തെത്തിച്ചേർന്നു. ഒന്നിൽ രോഗികളെ കയറ്റി അയക്കുകയും രണ്ടാമത്തെതിലെ ജീവനക്കാർ തളർന്നു കിടന്ന ഡ്രൈവറെ പരിചരിക്കുകയും ചെയ്തു. വളയം സ്വദേശിയായ അരുൺ എന്നയാളാണ് ആമ്പുലൻസ് ഡ്രൈവർ എന്നാണ് കിട്ടിയ വിവരം.
കോവിഡ് കാലത്ത് ഇത്തരം സന്ദർഭങ്ങളിൽ പലരും അടുക്കാൻ മടിക്കുകയും, കാഴ്ചക്കാരായി മാറുകയും ചെയ്യുന്ന പല അനുഭവങ്ങളും നമ്മുടെ കൺമുന്നിൽ ഉള്ളപ്പോഴാണ് സ്വന്തം സുരക്ഷ പോലും മറന്ന് ജിലു സെബാസ്റ്റ്യൻ രക്ഷകനായത്. ജിലു വിൻ്റെ പ്രവർത്തിക്ക് വിവിധ കോണിൽ നിന്നും അഭിനന്ദന പ്രാവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്.
നടുവണ്ണൂരിൽ നിന്നും ഒരു കുടുംമ്പത്തിലെ കോവിഡ് സ്ഥിരീകരിച്ച 5 പേരുമായിട്ടായിരുന്നു യാത്ര.NIT യിൽ പ്രവർത്തിക്കുന്ന FLTC യിലാണ് ഇവരെ എത്തിക്കേണ്ടിയിരുന്നത്,വാഹനം താമരശ്ശേരി കോടതിക്ക് സമീപം ആണ് നിർത്തയത്.സമീപത്ത് കോടതി ആവശ്യത്തിനായി വന്ന താമരശ്ശേരി പോലീസിൻ്റെ വാഹനത്തിൽ ഇരിക്കുകയായിരുന്ന ഡ്രൈവർ ജിലു സെബാസ്റ്റ്യൻ ഇതെല്ലാം കാണുന്നുണ്ടായിരുന്നു.
കോവിഡ് ഭീതിയെല്ലാം മാറ്റി വെച്ച് ഉടനെ തന്നെ ആമ്പുലൻസ് ഡ്രൈവർക് വെള്ളവും നൽകി.ഇതിനു ശേഷം 108 ആമ്പുലൻസ് കൺട്രോൾ റൂമിൽ ബന്ധപ്പെട്ടു. അര മണിക്കൂറിനകം തന്നെ മറ്റ് രണ്ട് ആമ്പുലൻസുകൾ സ്ഥലത്തെത്തിച്ചേർന്നു. ഒന്നിൽ രോഗികളെ കയറ്റി അയക്കുകയും രണ്ടാമത്തെതിലെ ജീവനക്കാർ തളർന്നു കിടന്ന ഡ്രൈവറെ പരിചരിക്കുകയും ചെയ്തു. വളയം സ്വദേശിയായ അരുൺ എന്നയാളാണ് ആമ്പുലൻസ് ഡ്രൈവർ എന്നാണ് കിട്ടിയ വിവരം.
കോവിഡ് കാലത്ത് ഇത്തരം സന്ദർഭങ്ങളിൽ പലരും അടുക്കാൻ മടിക്കുകയും, കാഴ്ചക്കാരായി മാറുകയും ചെയ്യുന്ന പല അനുഭവങ്ങളും നമ്മുടെ കൺമുന്നിൽ ഉള്ളപ്പോഴാണ് സ്വന്തം സുരക്ഷ പോലും മറന്ന് ജിലു സെബാസ്റ്റ്യൻ രക്ഷകനായത്. ജിലു വിൻ്റെ പ്രവർത്തിക്ക് വിവിധ കോണിൽ നിന്നും അഭിനന്ദന പ്രാവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്.
Tags:
THAMARASSERY