നരിക്കുനി:കൊവിഡ് ബാധിച്ചെങ്കിലും പിന്നീട് നെഗറ്റീവായി മാറുകയും മറ്റ് അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ മരണപ്പെടുകയും ചെയ്ത കോഴിക്കോട് മടവൂർ തലപ്പടിക്കൽ ഖദീജ (50) യുടെ  മൃതദേഹമാണ്  പോപ്പുലർ ഫ്രണ്ട് - എസ് ഡി പി ഐ പ്രവർത്തകർ സംസ്കരിച്ചത്. നാട്ടുകാരിൽ ചിലർ ആശങ്ക പ്രകടിപ്പിച്ചതിനാൽ  മഹല്ല് ഭാരവാഹികൾ ഇവരുടെ സഹായം തേടുകയായിരുന്നു. 

മടവൂർ കുന്നത്ത് മഹല്ല് ഖബറിസ്ഥാനിൽ നടന്നകൊവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള മരണാനന്തര കർമ്മങ്ങൾക്ക് എസ് ഡി പി ഐ കൊടുവള്ളി മണ്ഡലം പ്രസിഡൻറ് പി ടി അഹമ്മദ്, പോപ്പുലർ ഫ്രണ്ട് നരിക്കുനി ഏരിയ പ്രസിഡൻറ് ഇഖ്ബാൽ, വളണ്ടിയർ ടീം ക്യാപ്റ്റൻ പി ടി റഷീദ്, വി എം നാസർ എന്നിവർ  നേതൃത്വം നൽകി. വളണ്ടിയർമാരായ റഷീദ് പി കെ ,റയീസ് കെ പി ,മുനീർ വി എം, അബ്ദുള്ള വി, ബഷീർ എ കെ ,ഷംസു വി എന്നിവരാണ് ഖബറടക്കം നടത്തിയത്.വാർഡ് മെമ്പർ വി സി അബ്ദുൽ ഹമീദ് മാസ്റ്റർ, മഹല്ല് കമ്മിറ്റി സിക്രട്ടറി കെ കെ മുഹമ്മദ് എന്നിവർ സന്നിഹിതരായിരുന്നു.


മടവൂർ തലപ്പടിക്കൽ ചെറിയ മുഹമ്മദാണ് മരണപ്പെട്ട ഖദീജയുടെ ഭർത്താവ്. മക്കൾ:ഫൈസൽ (കുവൈത്ത്) മുസ്തഫ, ഫൗസിയ.  മരുമക്കൾ:കൗലത്ത്, നൗഫൽ പുല്ലാളൂർ.  സഹോദരങ്ങൾ ഉസൈൻ, മുഹമ്മദ്‌, ഖാദർ, ജമീല.