Latest

6/recent/ticker-posts

Header Ads Widget

കോവിഡ് രോഗികളുമായി പോകുകയായിരുന്ന ആമ്പുലൻസ് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം:ഡ്രൈവർ റോഡിൽ തളർന്നു വീണു.

താമരശ്ശേരി: നടുവണ്ണൂരിൽ നിന്നും കോവിഡ് ബാധിതരായ ഒരു കുടുംബത്തിലെ 5 പേരുമായി NIT യിലെ FLTC യിലേക്ക് പോകുകയായിരുന്ന 108 ആമ്പുലൻസിൻ്റെ ഡ്രൈവർക്കാണ് 
ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. താമരശ്ശേരി ചുങ്കം ചാവറ ആശുപത്രിക്ക് മുൻവശം വെച്ചായിരുന്നു സംഭവം.റോഡിൽ ആമ്പുലൻസ് നിർത്തി പുറത്തിറങ്ങിയ PPE കിറ്റ് ധരിച്ച ഡ്രൈവർ റോഡിൽ തളർന്നുവീണു. 

സമീപത്ത് ഇതു കണ്ടു നിന്ന കോടതി ആവശ്യത്തിനായി വന്ന പോലീസ് ജീപ്പിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ  ആമ്പുലൻസ് റോഡരികിലേക്ക് മാറ്റിയിടുകയും ഡ്രൈവറെ റോഡിൻ്റെ ഓരത്തേക്ക് മാറ്റി കിടത്തുകയും ചെയ്തു. ഇദ്ദേഹം 108 ആമ്പുലൻസ് കൺട്രോൾ റൂമിൽ അറിയിച്ചതിനെതുടർന്ന് മറ്റ് രണ്ട് ആമ്പുലൻസുകൾ സ്ഥലത്തെത്തി.ഇതിൽ ഒന്നിൽ രോഗികളെ FLTC യിലേക്ക് കൊണ്ടുപോയി.

കോവിഡ് ഭീതിയെല്ലാം മാറ്റി വെച്ചായിരുന്നു പോലീസ് ഉദ്യോഗസ്ഥൻ്റെ സമയോജിതമായ ഇടപെടൽ.

റിപ്പോർട്ട്‌: T ന്യൂസ്‌ - OMAK Media Team

Post a Comment

0 Comments