Trending

കണ്ടയിൻമെൻറ് സോണിൽ നിന്നും ഒഴിവാക്കി; വ്യാപാര സ്ഥാപനങ്ങൾക്ക് കൂടുതൽ ഇളവുകൾ

Elettil Online - OMAK Media Team.

എളേറ്റിൽ:കിഴക്കോത്ത് പഞ്ചായത്തിലെ 1 (എളേറ്റിൽ), 5 (ആവിലോറ), 7 (പറക്കുന്ന്), 8 (പുവ്വതൊടുക), 9 (ഈസ്റ്റ് കിഴക്കോത്ത്) എന്നീ വാർഡുകളിൽ കൂടുതൽ പേർക്ക് രോഗ ബാധയില്ലാത്തതിനാലും രോഗികളുമായി നേരിട്ട് സമ്പർക്കത്തിലുണ്ടായിരുന്നവർക്ക് കോവിഡ് പരിശോധന പൂർത്തിയാക്കിയതിനാലും കണ്ടയിൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു.

കിഴക്കോത്ത് പഞ്ചായത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനകളിൽ മുഴുവൻ ഫലങ്ങളും നെഗറ്റീവ് ആയതിനാലും പുതിയ കേസുകൾ ഇല്ലാതിരിക്കുകയും ചെയ്യുന്ന  സാഹചര്യത്തിൽ പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ 7 മുതൽ വൈകീട്ട് 6 മണി വരെ തുറന്ന് പ്രവർത്തിക്കാവുന്നതാണ്.നൽകുന്ന ഇളവുകൾ ജാഗ്രത കുറയാൻ ഇടയാവരുത്. അങ്ങാടികളിലേക്ക് ആവശ്യത്തിന് മാത്രം ഇറങ്ങുകയും,മാസ്‌ക്, സോപ്പ്,സാമൂഹിക അകലം തുടങ്ങിയ  മുൻകരുതലുകൾ കൃത്യമായി പാലിക്കുകയും ചെയ്യണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.സി. ഉസൈൻ മാസ്റ്റർ അറിയിച്ചു.
Previous Post Next Post
3/TECH/col-right