കേരള സർക്കാർ മൃഗ സംരക്ഷണ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് മടവൂർ മൃഗാശുപത്രിയിൽ നിർമിച്ച കർഷക പരിശീലന കേന്ദ്രം മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.വി. പങ്കജാക്ഷന്റെ അദ്ധ്യക്ഷതയിൽ കൊടുവള്ളി നിയോജക മണ്ഡലം MLA കാരാട്ട് റസാഖ് ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഹസീന ടീച്ചർ സ്വാഗതം പറഞ്ഞു വികസന കാര്യം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.സി.റിയാസ് ഖാൻ, ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ സിന്ധു മോഹൻ, ക്ഷേമ കാര്യ ചെയർപേഴ്സൺ സക്കീന മുഹമ്മദ്, പഞ്ചായത്ത് മെമ്പർമാരായ വി.സി അബ്ദുൽ ഹമീദ് മാസ്റ്റർ, സാബിറ മൊടയാനി, മഞ്ചുള E, ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.സിന്ധു കെ, ശ്രീജയൻ AXE ബിൽഡിംഗ് സെക്ഷൻ കോഴിക്കോട്, മടവൂർ വെറ്ററിനറി സർജൻ ഡോ.ജീനജോർജ്,ലൈവ് സ്റ്റോക്ക് ഇന്സ്പെക്ടർ മാരായ അനീസ് ബാബു കെ.കെ,ബിനു വിജയൻ എന്നിവർ പങ്കെടുത്തു.
0 Comments