Elettil Online - OMAK Media Team.
എളേറ്റിൽ: സമ്പർക്കത്തിലൂടെയുള്ള കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത് കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ ആശങ്കയേറുന്നു.ഇന്നലെ 3 ആരോഗ്യ പ്രവർത്തകർ അടക്കം 6 പേർക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.
കിഴക്കോത്ത് പഞ്ചായത്തിലെ 5,7,8 വാർഡുകളിലെ 3 ആരോഗ്യ പ്രവർത്തകർക്കും,അഞ്ചാം വാർഡിൽ നേരത്തെ കോവിഡ് സ്ഥിരീകരിച്ച കുടുംബത്തിലെ ഒരാൾക്കും, ഈ കുടുംബവുമായി സമ്പർക്കത്തിൽപ്പെട്ട ഒന്നാം വാർഡിലെ 2 പേർക്കുമാണ് ഇന്നലെ പോസിറ്റീവ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച എളേറ്റിൽ എം.ജെ. ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടത്തിയ ക്യാമ്പിൽ ശേഖരിച്ച സ്രവങ്ങളിൽ നിന്നും ഇതു വരെ വന്ന പരിശോധനാ ഫലത്തിലാണ് കോവിഡ് സ്ഥിരീകരിച്ചത്.ബാക്കിയുളള പരിശോധനാ ഫലങ്ങൾ ഇനിയും അറിയാനുണ്ട്.
സമ്പർക്കത്തിലൂടെ പോസിറ്റീവ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ സമ്പർക്ക പട്ടികയിൽ പെടുന്ന 300 പേർക്ക് തിങ്കളാഴ്ച ആന്റിജൻ ടെസ്റ്റ് നടത്തുമെന്ന് കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡന്റ് എൻ.സി. ഉസയിൻ മാസ്റ്റർ അറിയിച്ചു.
കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ നരിക്കുനി ഫയർ ഫോഴ്സ് അംഗങ്ങൾ കിഴക്കോത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം, എം.ജെ ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ അണു നശീകരണം നടത്തി.
Tags:
ELETTIL NEWS