കൊടുവള്ളി: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി ആന്റ് എച്ച് ഗ്ലോബലി (ക്ലീന്‍ ആന്റ് ഹൈജിന്‍ സെന്റര്‍) ന്റെ കീഴിലുള്ള നൈസി ആന്റ് യാസീന്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ടെലിവിഷന്‍ നല്‍കി. പന്നൂര്‍ വെസ്റ്റ് എം.എം.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥിക്കാണ് ടെലിവിഷന്‍ സമ്മാനിച്ചത്.
കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.സി ഹുസൈന്‍ മാസ്റ്റര്‍ പ്രധാനാധ്യാപികയായ റുഖിയ ടീച്ചര്‍ക്ക് ടി.വി കൈമാറിയാണ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സതീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ജാഫര്‍ ശരീഫ്, സുപ്രഭാതം സബ് എഡിറ്റര്‍ ശഫീഖ് പന്നൂര്‍, വി.പി അഷ്‌റഫ്, ജലീല്‍ മാസ്റ്റര്‍, സഫീന കുറ്റ്യേങ്ങില്‍, സലീന, ഹഫ്‌സത്ത് എന്നിവര്‍ പങ്കെടുത്തു.
0 Comments