സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് നടത്തിയ കളക്ട്രേറ്റ് മാർച്ചിൽ സമരക്കാർക്കെതിരെ അഴിഞ്ഞാടിയ പോലീസ് നടപടയിൽ പ്രതിഷേധിച്ച് കിഴക്കോത്ത് പഞ്ചായത്ത് യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഷമീർ പറക്കുന്ന്, യൂത്ത് ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം മുജീബ് ആവിലോറ,മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് മുജീബ് ചളിക്കോട്, സെക്രട്ടറി അർഷദ് കിഴക്കോത്ത്, പഞ്ചായത്ത് ജനറൽ സെക്രെട്ടറി വി.കെ സൈദ്, എം.കെ.സി അബ്ദുറഹിമാൻ, ഫസൽമാസ്റ്റർ ആവിലോറ, ഹാരിസ് വട്ടോളി, നൗഷാദ് പന്നൂർ,വി.പി അഷ്റഫ് ,റിയാസ് ഈസ്റ്റ് എളേറ്റിൽ, ഫൈസൽ പറക്കുന്ന് തുടങ്ങിയവർ നേതൃത്വം നൽകി.