എളേറ്റിൽ:എളേറ്റിൽ വട്ടോളി അങ്ങാടിയിലെ വിവിധയിടങ്ങളിൽ നടക്കുന്ന റോഡരികിലെ മാലിന്യ നിക്ഷേപവും,ഓടകളിൽ വെച്ച് മാലിന്യം കത്തിക്കുന്നതിനുമെതിരെ അധികാരികളുടെ മൗനം നാട്ടിൽ പകർച്ച വ്യാധികളെ ക്ഷണിച്ചു വരുത്തും.ആരോഗ്യ വകുപ്പ് പല തവണ ഉപദേശിച്ചിട്ടും നിലപാട് മാറ്റാത്ത സ്ഥാപനങ്ങൾ
ക്കെതിരെ അധികാരികൾക്ക് പരാതി നൽകിയിരിക്കുകയാണ് എളേറ്റിൽ കൂട്ടായ്മ.
കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റിൽ വട്ടോളിയിൽ കഴിഞ്ഞ മാസം എളേറ്റിൽ കൂട്ടായ്മ പഞ്ചായത് - ആരോഗ്യ വകുപ്പുകളുമായി ചേർന്ന് അങ്ങാടിയും ,ഓടകളും വൃത്തിയാക്കിയതിന് ഒരു വിലയും കല്പിക്കാത്ത രീതിയിൽ ആണ് പല കച്ചവട സ്ഥാപന ഉടമകളും മാലിന്യം നിക്ഷേപിക്കുന്നത്.ബസ്റ്റാന്റ് പരിസരത്തെ കടകളിൽ നിന്നും,രാവിലെ വിതരണത്തിനെത്തുന്ന പത്രക്കെട്ടുകളിൽ നിന്നും ഉണ്ടാകുന്ന പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങളാണ് ഓടയിൽ ഇട്ട് കത്തിക്കുന്നത്.
വ്യാപാരി വ്യവസായി കമ്മറ്റികളുമായി ബന്ധപ്പെട്ടപ്പോൾ പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഇല്ലാത്തതാണ് പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളാൻ കാരണമാകുന്നത് എന്നതാണ് അവരുടെ പ്രതികരണം.അതേ സമയം സ്ഥാപനത്തിന് പഞ്ചായത്തിൽ നിന്ന് സ്ഥാപന ലൈസൻസ് ലഭിക്കുമ്പോൾ കൃത്യമായും മാലിന്യങ്ങൾ സംസ്കരിക്കേണ്ട ഉത്തരവാദിത്തം ഷോപ്പുടമക്കുള്ളതുമാണ്.
മഴക്കാലം എത്തിയതോടെ ഓടകളിൽ ഉള്ള മാലിന്യ നിക്ഷേപം വെള്ളത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുമെന്നും, കടുത്ത ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്ന് നാട്ടുകാർ പറഞ്ഞു.പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ പഞ്ചായത്തും,ആരോഗ്യ വകുപ്പും കർശനമായ നടപടികൾ സ്വീകരിക്കണമെന്നും, ഇത്തരം നീച പ്രവർത്തികൾ ചെയ്യുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും എളേറ്റിൽ കൂട്ടായ്മ ആവശ്യപ്പെട്ടു.

Tags:
ELETTIL NEWS