മുക്കം: മലയോരത്ത് ജീവകാരുണ്യ സന്നദ്ധമേഖലയിൽ നിറസാന്നിധ്യമായ എന്റെ മുക്കം സന്നദ്ധസേനക്ക് കൂട്ടായി ഇനി ആംബുലൻസും. രക്ഷാ ദൗത്യത്തിനു കൂടി ഉപകാരപ്പെടും വിധത്തിലുള്ള ഈ വാഹനം ഇനി ദുരന്തമുഖത്ത് ആശ്വാസമായോടിയെത്തും.ന്മ നിറഞ്ഞ ഒരു മനുഷ്യസ്നേഹിയുടെ സൗമനസ്യത്തിൽ നിന്നാണ് ആംബുലൻസ് ന്റെ പിറവി.
   
മുക്കം സബ് ഇൻസ്‌പെക്ടർ കെ.പി.സാജിദ് ഫ്ലാഗ്ഓഫ് ചെയ്ത് ആംബുലൻസ് നാടിനു സമർപ്പിച്ചു.മുക്കം ഫയർ റെസ്ക്യൂ വിഭാഗം അസ്സിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വിജയൻ നടുത്തൊടികയലിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ കാരശ്ശേരി പഞ്ചായത്തംഗം ജി.അബ്ദുൽ അക്ബർ, ബക്കർ കളർബലൂൺ,  കെ.സി.നൗഷാദ് , മജീദ് പോളി,അബ്ദു ചാലിയാർ,എൻ. ശശികുമാർ,ജാഫർ വോപ്പ,സൗഫീഖ് വെങ്ങളത്ത്, ജലീൽ ഫൻ്റാസ്റ്റിക്  എന്നിവർ സംബന്ധിച്ചു.

എന്റെ മുക്കം ചാരിറ്റബ്ൾ സൊസൈറ്റി പ്രസിഡന്റ്  അഷ്‌കർ സർക്കാർ, ചീഫ് അഡ്മിൻ സലീം പൊയിലിൽ, വൈസ് പ്രസിഡന്റ്മാരായ എൻ.കെ മുഹമ്മദലി, ഫിറോസ് പത്രാസ്,  ജനറൽ സെക്രട്ടറി റഹീം വടക്കയിൽ,ട്രഷറർ ശ്രീനിഷ് ഇ.പി, സന്നദ്ധസേന ഡെപ്യൂട്ടി ചീഫുമാരായ ഷംസീർ മെട്രോ, സുബൈർ കുഞ്ഞാപ്പു,അനീസ്  ഇന്റിമേറ്റ്,റൈനീഷ് നീലാംബരി, ജാബിർ മുക്കം, ശംസു പുള്ളാവൂർ, ബഷീർ.ടി, മാത്തു കുഞ്ഞോലൻ, എം.കെ.മമ്മദ് എന്നിവർ നേതൃത്വം നൽകി.

റെസ്ക്യൂ വാഹനത്തിൻ്റെ കന്നിയാത്ര രക്തദാനത്തിന് തയ്യാറായ എട്ടോളം സന്നദ്ധ വളണ്ടിയർമാരേയും വഹിച്ച് ചൂലൂർ എം.വി.ആർ ക്യാൻസർ സെൻ്ററിലേക്കായതും ശ്രദ്ധേയമായി.

മലയോരത്തിൻ്റെ ഹൃദയഭൂമിയായ മുക്കത്തും പരിസര പ്രദേശങ്ങളിലും ഇനി എൻ്റെ മുക്കം സന്നദ്ധസേനയുടെ ആംബുലൻസും വിളിപ്പുറത്തുണ്ടാവും.

വിളിക്കേണ്ട നമ്പർ: 9747 91 91 51