പന്നിക്കോട്ടൂർ: മത ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് ഒരു വർഷം പൂർത്തീകരിച്ച ദാറുസ്സലാം വുമൺസ് ഇസ്ലാമിക് അക്കാദമിയിലേക്ക് ഈ വർഷത്തെ കോഴ്സിന് തിങ്കളാഴ്ച (06-07-2020) അഭിമുഖം നടത്തുന്നു. എസ് എസ് എൽ സി പാസ്സായ പെൺകുട്ടികൾക്ക് രണ്ട് വർഷം മത ബിരുദവും സർക്കാർ ഹയർ സെക്കണ്ടറി ബോർഡിന്റെ പ്ലസ് ടു ഹ്യൂമാനിറ്റീസും ഉൾപ്പെടുത്തി ഭൗതിക വിദ്യാഭ്യാസവും ഒന്നിച്ച് നൽകുന്ന ഫാളില കോഴ്സിന് ചേർന്ന് പഠിക്കാനാണ് ഇവിടെ അവസരം.

ജീവിതത്തിൽ നിർബന്ധമായും അറിയുകയും പ്രവർത്തിക്കുകയും ചെയ്യേണ്ട കർമശാസ്ത്രവും,അർത്ഥമറിഞ്ഞ് തജ്‌വീദ് അനുസരിച്ച് ഖുർആൻ പാരായണം ചെയ്യാനുള്ള അറിവും, ഇസ്ലാമിക് സൈക്കോളജിയിൽ അധിഷ്ഠിതമായ ഹദീസ് തസവ്വുഫ് പഠനവും, പ്രീമാരിറ്റൽ കൗൺസിലിംഗ്, ഉപരി പഠനം ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ല സ്ഥാപനങ്ങളിൽ പ്രവേശനം നേടാനുള്ള മാർഗ നിർദേശങ്ങളും പരിശീലനവും നൽകുന്നു.
വിശാലമായ ലൈബ്രറി, പാഠ്യ പാഠ്യേതര വിഷയങ്ങൾക്കായുള്ള ആധുനിക സജീകരണങ്ങൾ, കലാ മത്സരങ്ങൾ, വ്യക്തിത്വ വികസന പ്രവർത്തനങ്ങൾ എന്നീ സൗകര്യങ്ങളും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9961167008, 9400517579