അസൗകര്യങ്ങളാൽ വീർപ്പുമുട്ടിയ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ഓഫീസിന് ഒരു കോടിയോളം രൂപ ചിലവഴിച്ച് പുതിയ കെട്ടിടത്തിന്റെ നിർമ്മാണവും, നിലവിലുള്ള കെട്ടിടത്തിന്റെ നവീകരണവും പൂർത്തിയാക്കി൦.ആധുനിക സൗകര്യങ്ങളോടെ ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിനായി വിപുലമായ ഫ്രണ്ട് ഓഫീസ് സംവിധാനിച്ചു. .
ഓഫീസിൽ നൽകിയ ഓരോ അപേക്ഷയുടെയും തൽസ്ഥിതി മനസ്സിലാക്കുവാൻ ഫ്രണ്ട് ഓഫീസിൽ ടച്ച് സ്ക്രീൻ സംവിധാനവും ഏർപ്പെടുത്തി .ജനസൗഹൃദ കാര്യാലയമായി മാറിയതോടെ ഓഫീസിലെ മികച്ച സേവന സൗകര്യങ്ങൾക്ക് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിച്ച ജില്ലയിലെ ആദ്യ ഗ്രാമപഞ്ചായത്തുകളിൽ ഒന്നായി മാറാൻ കിഴക്കോത്തിന് കഴിഞ്ഞു .
0 Comments