പന്നിക്കോട്ടൂർ: സംസ്ഥാന സിലബസ്സിന് കീഴിൽ ഒന്ന് മുതൽ പ്ലസ് ടു വരേ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആയി ഉള്ള ഓൺലൈൻ ക്ലാസുകൾ  ആരംഭിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ക്ലാസുകൾ വിക്ചാടേഴ്സ് ചാനലിലും ഇന്റർനെറ്റ് സൗകര്യം ഉപയോഗിച്ച് സ്മാർട്ട് 
ഫോണുകൾ,ടാബുകൾ, ലാപ്ടോപ്പുകൾ എന്നിവയിലും ലഭ്യമാകും.


പന്നിക്കോട്ടൂർ വാർഡിൽ ഓൺലൈൻ ക്ലാസുകൾ ലഭ്യമാക്കുന്നതിന് സാങ്കേതിക ബുദ്ധിമുട്ടുകൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിന് എം എസ് എഫ് യൂണിറ്റ് കമ്മിറ്റി ഹെൽപ് ഡസ്ക് സ്ഥാപിച്ചിട്ടുണ്ട്. 

ഓൺലൈൻ ക്ലാസ്സുകളും ആയി ബന്ധപ്പെട്ട് എന്തെങ്കിലും സംശയം ഉള്ള വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.ഓൺലൈൻ ക്ലാസുകൾ കാണാൻ സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ശിഹാബ് തങ്ങൾ സെൻറർ പന്നിക്കോട്ടൂരിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. 

ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ ശിഹാബ് തങ്ങൾ സെൻ്ററിലേക്ക് എത്തുന്ന വിദ്യാർത്ഥികൾ താഴെ നൽകിയിരിക്കുന്ന നമ്പറിൽ മുൻകൂറായി ബന്ധപെടേണ്ടതാണ്.
9562062620, 9656917102, 9846622617, 7559973360