താമരശ്ശേരി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ TK സഹദേവനും പാർട്ടിയും തലയാട് ഭാഗത്ത് മലമുകളിൽ ഫോറസ്റ്റിനകത്ത് വൻ വാറ്റ് കേന്ദ്രം നശിപ്പിച്ചു.ഫോറസ്റ്റിനകത്ത് നീർച്ചാലിനു സമീപം ചാരായം വാറ്റാനായി സൂക്ഷിച്ചു വെച്ച 200 ലിറ്ററിന്റെ 5  ഭാരലുകളിലെ  1000 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു.

സിവിൽ എക്സെസ് ഓഫീസർ ഷാജു.സി.പി,എക്സെസ് ഡ്രൈവർ ബിബിനീഷ് എന്നിവർ ചേർന്നാണ് വാഷ് കണ്ടെത്തി നശിപ്പിച്ചത്.പ്രതിയെ കുറിച്ച് ഊർജ്ജിതമായ അന്വേഷണം നടത്തുമെന്ന് എക്സെസ് സർക്കിൾ ഇൻസ്പെക്ടർ K. K മുരളീധരൻ പറഞ്ഞു.