മുക്കം: വെള്ളപ്പൊക്ക-ദുരന്ത നിവാരണത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റാൻ ജില്ലാ കളക്ടർ  ഉത്തരവിട്ടതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
മുക്കവുമായി ബന്ധപ്പെടാനുള്ള ഒരു മാർഗ്ഗമെന്നോണം കാരശ്ശേരി ഗ്രാമപഞ്ചായത്താണ് കേരളത്തിലെ ആദ്യത്തെ വെൻ്റ്പൈപ്പ് പാലം നിർമ്മിച്ചത്.
വർഷങ്ങൾക്ക് ശേഷം വെൻ്റ്പൈപ്പ് പാലത്തിനു മുകളിലായി മുക്കം കടവ് പാലം വന്നതോടെ ഒഴുക്ക് തടസ്സപ്പെടുകയും മണ്ണിടിച്ചിലിന് കാരണമാവുകയുമായതോടെയാണ് വെൻ്റ് പൈപ്പ് പാലം പൊളിച്ച് മാറ്റണമെന്ന ആവശ്യം ശക്തമായത്. വിവിധ സന്നദ്ധ സംഘടനകളും, രാഷ്ട്രീയ പാർട്ടികളുമെല്ലാം ഇതിനായി അധികാരികളെ സമീപിച്ചിരുന്നു.