Trending

ബീവറേജ് തുറക്കാനുള്ള താത്പര്യം പോലും വിദ്യാഭ്യാസ മേഖലയിൽ സർക്കാർ കാണിക്കുന്നില്ല:യൂത്ത് ലീഗ്

കൊടുവള്ളി :സമൂഹത്തിന്റെ അടിത്തട്ടിലുള്ള വിദ്യാത്ഥികൾക്ക് അടിസ്ഥാന സൗകര്യം ഏർപ്പെടുത്താതെയും  കുട്ടികളിൽ മാനസിക സംഘർഷം സൃഷ്ടിച്ചും സർക്കാർ നടപ്പിലാക്കിയ വിദ്യാഭ്യാസ നയത്തിന്റെ പരിണിത ഫലമാണ് പത്താം ക്ലാസ് വിദ്യാത്ഥിനിയുടെ ആത്മഹത്യയിലൂടെ പ്രകടമായതെന്നും, ബീവറേജ് തുറക്കാനുള്ള താത്പ്പര്യ പോലും വിദ്യാഭ്യാസ മേഖലയിൽ സർക്കാർ കാണിക്കുന്നില്ലെന്നും കൊടുവള്ളി മണ്ഡലം യൂത്ത് ലീഗ് കമ്മറ്റി കുറ്റപ്പെടുത്തി. 





മുൻ സർക്കാറുകൾ നടപ്പിലാക്കിയ വികസന പ്രവർത്തികളുടെ പിതൃത്വം ഏറ്റെടുക്കുന്നതിന്ന് പകരം സ്വന്തമായി പദ്ധതി ആസൂത്രണം ചെയ്തു ഓൺലൈൻ ഉൾപ്പെടെയുള്ള അടിസ്ഥാന വിദ്യാഭ്യാസ സൗകര്യം ഏർപ്പെടുത്താൻ കേരള സർക്കാർ തയ്യാറകണമെന്ന് യോഗം ആവശ്യപ്പെട്ടു. 


ഓൺലൈൻ മീറ്റിങ്ങിൽ മണ്ഡലം പ്രസിഡന്റ് സി.കെ. റസാഖ് കൈവേലിമുക്ക് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി എം. നസീഫ്, ഒ.കെ. ഇസ്മഈൽ, ജാഫർ നരിക്കുനി, ശാഫി സക്കറിയ, മുജീബ് ചളിക്കോട്,കെ.സി.ഷാജഹാൻ,സൈനുദ്ധീൻ കൊളത്തക്കര,ഫാസിൽ അണ്ടോണ, ജാബിർ കരീറ്റിപറമ്പ്,,നൗഫൽ പുല്ലാളൂർ,അർഷദ് കിഴക്കോത്ത് എന്നിവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right