Trending

ഹോട്ടൽ മേഖലയിലെ തൊഴിലാളികൾ വേറിട്ട സമര മാർഗവുമായി രംഗത്ത്

ഒരു ലക്ഷം തൊഴിലാളികൾ മെയിലുകൾ അയച്ച സമരം.

സ്റ്റാർ ഹോട്ടൽ, റിസോർട്, ഹെറിറ്റെജ്, കാറ്ററിങ്, ബേക്കറി,ഹോസ്പിറ്റൽ, കാന്റീൻ, ടീസ്റ്റാൾ, ഷവർമ,  അൽഫാം, ജ്യൂസ് മേക്കേഴ്സ്, തുടങ്ങിയ മേഖലയിൽ  തൊഴിലെടുക്കുന്നവരുടെ  ഏക സംഘടനയായ " കേരള ഹോട്ടൽ ആൻഡ്  റിസോർട് സ്റ്റാഫ്‌  അസോസിയേഷൻ ആണ്   വ്യത്യസ്ത സമര രീതികളുമായി രംഗത്ത് എത്തിയിരിക്കുന്നത്. 
ലോക്ക് ഡൗൺ  പീരിയഡ്ലെ  ശമ്പളം,  വിവിധ ക്ഷേമനിധികൾ,  ഇൻഷുറൻസ്,  പി ഫ്,  ഇ എസ് ഐ, തുടങ്ങിയ വിവിധ ആനകുല്യങ്ങളുടെ  പരിധിയിൽ പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി,  തൊഴിൽവകുപ്പ് മന്ത്രി, ധനകാര്യ വകുപ്പ് മന്ത്രി, തുടങ്ങിയവർക്ക് ഒരു ലക്ഷം തൊഴിലാളികളെ  പങ്കെടുപ്പിച്ചുകൊണ്ട് നിവേദനം മെയിലുകൾ ആയി അയച്ചു പ്രതിഷേധിക്കുവാൻ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.  

ലോക്ക് ഡൗൺ  കാരണം മറ്റു സമര പരിപാടികൾ ആവില്ല എന്ന കാരണത്താൽ ആണ് ഇത്തരത്തിലുള്ള സമരമാർഗം സ്വീകരിച്ചതെന്ന് സംസ്ഥാന കമ്മറ്റിയോഗം പത്രകുറിപ്പിൽ അറിയിച്ചു. സംസ്ഥാന  പ്രസിഡന്റ് ഗ്ലാഡ്സ് ജോർജ്,  ജനറൽ സെക്രട്ടറി ദിപു മംഗലശ്ശേരി, വർക്കിംഗ്‌ പ്രസിഡന്റ് റിജോ, സെക്രട്ടറി മാരായ ലിജോ,  ഡൈജു,  റിയാസ് വൈസ്  പ്രസിഡന്റുമാരായ  നിതിൻ,  ഗ്ലാഡ്‌വിൻ, ആഷിക്,  ട്രെഷറർ ശ്രീകല  തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post
3/TECH/col-right