Trending

കാരുണ്യതീരം കുട്ടികളുടെ പ്രവേശനോത്സവം വേറിട്ടൊരനുഭവമായി

എളേറ്റിൽ: ലോക്ക് ഡൗണിൽ ഏറ്റവും പ്രതിസന്ധിയിലായ ഒരു വിഭാഗമാണ് ദിന്നശേഷിക്കാർ.പൊടുന്നനെ സ്പെഷൽ സ്കൂൾ അടച്ച് വീട്ടിലേക്ക് മടങ്ങിയ കുട്ടികൾ പരിശീലനം,വ്യത്യസ്ത തെറാപ്പികൾ എന്നിവ മുടങ്ങി എന്ത് ചെയ്യണമെന്നറിയാതെ രക്ഷിതാക്കളും പ്രയാസത്തിലായിരുന്നു.


കാരുണ്യതീരം സ്പെഷൽ സ്ക്കൂളിലെ കുട്ടികളുടെ പ്രവേശനോത്സവം വേറിട്ടൊരനുഭവമായി. 14 സെക്ടറായി തിരിച്ച്  വീടുകളിൽ ഒത്തു ചേർന്നാണ് പ്രവേശനോത്സവം നടത്തിയത്. 

ഓൺലൈനിലൂടെ ഒരുക്കിയ സംവിധാനത്തിലൂടെ പ്രമുഖ സംഗീത സംവിധായകൻ എം.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അദ്ദേഹം പാട്ടു പാടി കൊടുത്ത് കുട്ടികളെ ആനന്ദിപ്പിച്ചു. ഹെൽത്ത് കെയർ ഫൗണ്ടേഷൻ ചീഫ് പാട്രൺ കെ മുഹമ്മദ് ഈസ അദ്ധ്യക്ഷത വഹിച്ചു. 


പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, മാതൃസ്നേഹ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഷാൻ പി, വിനോദ് കോവൂർ, താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹാജറ കൊല്ലരു കണ്ടി, വാർഡ് മെമ്പർമാരായ ബിന്ദു, ദേവേശൻ, സഫിയ, വൽസമ്മ, ഹെൽത്ത് കെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സി.കെ.എ.ഷമീർ ബാവ, കാരുണ്യ തീരം ചെയർമാൻ ബാബു കുടുക്കിൽ, മൻസിബ് പഴേടത്ത്, ലുംതാസ് സി.കെ, തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു.
 

ഹോം കെയർ, സെക്ടർ ക്ലാസുകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവയിലൂടെ കുട്ടികൾക്ക് ആശ്വാസമാകാനുള്ള ശ്രമത്തിലാണ് കാരുണ്യതീരം.

 
Previous Post Next Post
3/TECH/col-right