Trending

താമരശ്ശേരി സ്വദേശി കോവിഡ് ബാധിച്ച് റിയാദില്‍ മരണപ്പെട്ടു

സൗദിഅറേബ്യ:റിയാദില്‍ കോവിഡ് ബാധിച്ച് കോഴിക്കോട് താമരശ്ശേരി സ്വദേശി  മരണപ്പെട്ടു. കോരങ്ങാട് സുബ്രമണ്യൻ (54) ആണ് റിയാദിലെ ഫാമിലി കെയർ ആശുപത്രിയിൽ വെച്ച് ഇന്ന് വൈകീട്ടോടെ മരണപ്പെട്ടത്.പ്രമേഹ രോഗിയായിരുന്ന ഇദ്ദേഹത്തെ  ഒരാഴ്ച മുമ്പാണ് ന്യൂമോണിയ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

നാട്ടിൽ നിന്ന് കൊണ്ടുവരുന്ന മരുന്നാണ് കഴിച്ചിരുന്നത്.കോവിഡ് നിയന്ത്രണത്തിൽ പെട്ട് മരുന്ന് ലഭിച്ചിരുന്നില്ല. ശ്വാസതടസ്സം നേരിട്ടത് മൂലം കഴിഞ്ഞ രണ്ട് ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ  ആയിരുന്നു. 

റിയാദിലെ അബ്‌സാൽ പോൾ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു. റിയാദിലെ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യം കൂടിയായിരുന്നു മണിയേട്ടൻ എന്ന പേരിലറിയപ്പെടുന്ന സുബ്രമണ്യൻ.

ശൈലജയാണ് ഭാര്യ. മകൻ ഷാൻ. അച്ഛൻ ഗോപാലൻ താഴത്ത്,  അമ്മ കല്യാണി. മൃതദേഹത്തിന്റ നടപടികൾ പൂർത്തിയാക്കാൻ കമ്പനി കൊമേർഷ്യൽ മാനേജർ മൈക്കേൽ ജോസഫ്, അഡ്മിനിസ്ട്രേറ്റർ ഷൈൻ എന്നിവരോടൊപ്പം റിയാദ് കെഎംസിസി കമ്മിറ്റി രംഗത്തുണ്ട്.
‎‎‎
Previous Post Next Post
3/TECH/col-right