Trending

മൊയ്തീൻ കുഞ്ഞി മാസ്റ്റർ:പഠിച്ച സ്ക്കൂളിൽ തന്നെ പ്രധാനാധ്യാ‌പകനായി വിരാമം

പൂനൂർ: പൂനൂർ ഗവ.ഹയർ സെക്കൻററി സ്ക്കൂളിൽ ഹൈസ്ക്കൂൾ വിദ്യാഭ്യാസം പൂർത്തീകരിക്കുകയും അതേ സ്ക്കൂളിൽ തന്നെ സർക്കാർ സർവീസിന് വിരാമം കുറിക്കുകയും ചെയ്യുന്ന അപൂർവ അനുഭവമാണ് കെ. മൊയ്തീൻ കുഞ്ഞി മാസ്റ്ററുടേത്. 1986 ൽ മലപ്പുറം താനൂരിൽ എസ് എം എം ഹൈസ്കൂളിലായിരുന്നു ജീവ ശാസ്ത്ര അധ്യാപകനായി ഔദ്യോഗിക ജീവിതാരംഭം.

പിന്നീട് 1993 മുതൽ പുനൂർ  സ്ക്കൂളിൽ തന്നെയായിരുന്നു ഹൈസ്ക്കൂൾ ജീവ ശാസ്ത്ര അധ്യാപകനായി പി എസ് സി സർവീസിന് സമാരംഭവും. 1997 മുതൽ 2015 വരെ താമരശ്ശേരി ഹൈസ്ക്കൂളിൽ അധ്യാപകനായി തുടർന്നു. അതിനിടെ ജീവശാസ്ത്ര അധ്യാപക പരിശീലകനായും പരിസ്ഥിതി പ്രവർത്തനക്കളിലുമെല്ലാം മികവ് തെളിയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

തിരുവനന്തപുരം ജി.വി.രാജ സ്പോർട്ട്സ് സ്കൂൾ, പാലക്കാട് മണ്ണാർക്കാട് കാരാകുരിശ്ശി ഗവ. ഹൈസ്ക്കൂൾ എന്നിവിടങ്ങളിൽ പ്രധാനാധ്യാപകനായും, വയനാട് ജില്ലാ എസ് എസ് എ പ്രോഗ്രാം ഓഫീസർ, എറണാകുളം എ.ഇ ഒ, പരപ്പനങ്ങാടി എ.ഇ.ഒ,  പേരാമ്പ്ര എ.ഇ.ഒ എന്നീ മേഖലകളിലും സേവനത്തിനു ശേഷമാണ് പ്രധാനാധ്യാപകനായി പൂനൂരിലേക്ക് തിരിച്ചെത്തുന്നത്.
Previous Post Next Post
3/TECH/col-right