Trending

'ഹരിതപ്പട കൊടുവള്ളി മണ്ഡലം' വാട്ട്‌സാപ്പ് ഗ്രൂപ്പിന് സാരഥികളായി

കൊടുവള്ളി: സാമൂഹ്യ-ആരോഗ്യ-വിദ്യാഭ്യാസ-രാഷ്ട്രീയ മുന്നേറ്റം ലക്ഷ്യമാക്കിക്കൊണ്ട് പ്രവര്‍ത്തിക്കുന്നതിനായി കൊടുവള്ളി നിയോജക മണ്ഡലം പ്രവര്‍ത്തന മേഖലയായി രൂപീകൃതമായ   'ഹരിതപ്പട കൊടുവള്ളി മണ്ഡലം' വാട്സ്ആപ്പ് ഗ്രൂപ്പിന് സാരഥികളായി.  കൊടുവള്ളി നിയോജക മണ്ഡലത്തില്‍ നിന്നുള്ള മുസ്‌ലിം ലീഗ്, കെ.എം.സി.സി. പ്രവര്‍ത്തകരുടെയും പോഷക സംഘടനാ പ്രവര്‍ത്തകരുടെയും സൈബര്‍ കൂട്ടായ്മയാണിത്.മുസ്‌ലിം ലീഗിന്റെയും കെ.എം.സി.സിയുടെയും പ്രചാരണമാണ് കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം.

മുസ്‌ലിം ലീഗ് പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടുകളും തീരുമാനങ്ങളും പ്രചരിപ്പിക്കുന്നതോടൊപ്പം സാമൂഹ്യ-ആരോഗ്യ-വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടപ്പാക്കുകയാണ് കൂട്ടായ്മയുടെ മറ്റൊരു ഉദ്ദേശ്യം. നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണ് ഹരിതപ്പടയില്‍ അംഗങ്ങളായിട്ടുള്ളത്. 
വിദ്യാഭ്യാസ മുന്നേറ്റത്തിനും, പി.എസ്.സി. കോച്ചിംഗിനുമുള്ള പ്രത്യേക പ്രവര്‍ത്തനങ്ങള്‍ പ്രധാന പദ്ധതിയില്‍ ഒന്നാണ്. 
കുട്ടികളില്‍ വായനാ ശീലം വളര്‍ത്തുന്നതിനായി ലൈബ്രറികള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും. 
വിദ്യാര്‍ത്ഥികളിലും യുവാക്കളിലും രാഷ്ട്രീയ അവബോധം സൃഷ്ടിക്കുന്നതിനായി പരിപാടികള്‍ ആവിഷ്‌ക്കരിക്കും. 
ഹരിതപ്പട കൊടുവള്ളി മണ്ഡലം എന്ന കൂട്ടായ്മയുടെ പ്രഥമ കമ്മിറ്റി നിലവില്‍ വന്നു. 

ജാബിര്‍ കരീറ്റിപ്പറമ്പ്, നിയാസ് ഇല്ലിപ്പറമ്പില്‍, മുസ്തഫ സനം,
 ജമാലുദ്ധീന്‍ കൊടുവള്ളി, അബുമോന്‍ മടവൂര്‍.എന്നിവരാണ് രക്ഷാധികാരികള്‍. 
നൗഷാദ് കൊഴങ്ങോറന്‍(പ്രസിഡണ്ട്), 
ഷബീര്‍ അലി പി.ടി.(ജന. സെക്രട്ടറി), 
നൗഫല്‍ കുടുക്കില്‍(ട്രഷറര്‍), 
മുഖ്താര്‍ ഇ.സി.(ഓര്‍ഗ. സെക്ര),
പി.കെ. സുബൈര്‍, 
റിയാസ് പുല്‍പ്പറമ്പില്‍, 
ജബ്ബാര്‍ പട്ടിണിക്കര, 
മുജീബ് മനയത്ത്,
ആസിഫ് കൂടത്തായി, മുഹമ്മദലി  കണിയാറക്കല്‍(വൈസ്. പ്രസി), 
ഉനൈസ് അടിമാരി, സവാദ് ആലപ്പുറായില്‍,
ഉബൈസ് വട്ടോളി, 
ആസാദ് കാരാടി, 
മോയിന്‍ കൂടത്തായി, 
അഷ്‌റഫ് ടി. മദ്രസാ ബസാര്‍(സെക്ര),
ഫഹദ് കൊടുവള്ളി(ചീഫ് കോഡിനേറ്റര്‍), 
ഹുസ്സയിന്‍ സി.ടി., 
ആരിഫ് കളരാന്തിരി, 
അന്‍വര്‍ സ്വാലിഹ്, 
സിദ്ദീഖ് ചേലക്കാടന്‍ (എക്‌സി. അംഗങ്ങള്‍)
എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
Previous Post Next Post
3/TECH/col-right