സോഷ്യലിസ്റ്റ് നേതാവും രാജ്യസഭാംഗവും എഴുത്തുകാരനും വാഗ്മിയുമായിരുന്ന എം.പി വീരേന്ദ്രകുമാ൪ എം.പിയുടെ വിയോഗം നമുക്ക് വലിയൊരു നഷ്ടമാണ്.രാജ്യത്തിന്റെ മതേതര പാരമ്പര്യത്തെ തൊട്ടറിഞ്ഞ രാഷ്ട്രീയ നേതാവായിരുന്ന അദ്ദേഹത്തിന്റെ പ്രസംഗവും എഴുത്തും സന്നിദ്ധ ഘട്ടങ്ങളിൽ ഉറച്ച നിലപാടിന്റെ അടയാളപ്പെടുത്തലുകളായി എന്നും ഓർമിക്കപ്പെടുമെന്നത് തീർച്ചയാണ്.
ബാബരി മസ്ജിദ് തകർക്കപ്പെട്ട വേളയിൽ ഒരിക്കൽ താമരശ്ശേരിയിൽ അദ്ദേഹം നടത്തിയ കണ്ണീരിൽ കുതിർന്ന പ്രസംഗം വേദിയിലും സദസ്സിലും ആവേശവും കരുത്തും പകരുന്നതായിരുന്നുവെന്നും വേർപ്പാടിൽ
അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നതായും കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ തന്റെ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
Tags:
THAMARASSERY