തിരുവനന്തപുരം : മറ്റു ജില്ലകളിലേയ്ക്കു യാത്ര ചെയ്യുവാനുള്ള അനുമതിക്ക് അതത് പോലീസ് സ്റ്റേഷനുകളിൽനിന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ പാസ് നൽകുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
പോലീസിന്റെ വെബ്സൈറ്റ്, ഫെയ്സ്ബുക്ക് പേജ് എന്നിവയിൽ ലഭ്യമാക്കിയിട്ടുള്ള പാസ്സിന്റെ മാതൃകയുടെ പ്രിന്റൗട്ട് എടുത്ത് പൂരിപ്പിച്ച് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നൽകണം. ഇ-മെയിൽ വഴിയും അതത് പോലീസ് സ്റ്റേഷനുകളിൽ അപേക്ഷ നൽകാം.
പാസ്സിന്റെ മാതൃക:
https://drive.google.com/file/d/1MMaY4w0vNPmmcjRwMXbGFexoneFzkoFY/view
രാവിലെ ഏഴു മണിമുതൽ വൈകുന്നേരം ഏഴുമണിവരെയാണ് പാസ്സിന് സാധുത ഉണ്ടാവുക. വളരെ അത്യാവശ്യമുള്ള മെഡിക്കൽ ആവശ്യങ്ങൾക്കല്ലാതെ വൈകുന്നേരം ഏഴുമണിമുതൽ അടുത്ത ദിവസം രാവിലെ ഏഴുമണിവരെയുള്ള യാത്ര കർശനമായി നിരോധിച്ചിരിക്കുകയാണ്.
അനുവാദം ലഭിക്കുന്നവർ സാമൂഹിക അകലം പാലിച്ചുവേണം യാത്രചെയ്യേണ്ടതെന്ന് സംസ്ഥാന പോലീസ് മേധാവി അഭ്യർത്ഥിച്ചു.
ഈ സംവിധാനം കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags:
KERALA