Latest

6/recent/ticker-posts

Header Ads Widget

നന്മയുടെ കുങ്കുമ മരം

ഒരു കാലത്ത് എളേറ്റിൽ വട്ടോളിയുടെ പ്രൗഢിയുടെ പ്രതീകമായി ഒരു കുങ്കുമ മരമുണ്ടായിരുന്നു.പാലങ്ങാട് റോഡിലെ ബസ് സ്റ്റോപ്പിനു സമീപത്തെ കുങ്കുമ മരവും അതിനോടു ചേർന്നു നില കൊണ്ടിരുന്ന കാപ്പി ക്കടയും ദൂരദേശക്കാർക്കു പോലും ഗൃഹാദുര ത്വത്തിന്റെ നനവാർന്ന ഓർമ്മകളുടേതാണ്.മഞ്ഞളാംപൊയിൽ ഉസൈൻക്ക എന്ന എളിമയുടെ ചിരിക്കുന്ന മുഖത്തിനു ടമയായ ആ കാപ്പി കട നടത്തിപ്പുകാരൻ മഞ്ഞളാംപൊയിൽ പള്ളിയിൽ പ്രാർത്ഥനകളിൽ മുഴുകി പള്ളിയെ സജീവമാക്കുന്നതിൽ തന്റേതായ പങ്ക് നിർവഹിച്ചു വിശ്രമജീവിതം നയിക്കുകയാണ് ഇന്ന്. 

15 പൈസക്ക് പൂളയും (കപ്പ) 10 പൈസയുടെ മത്തിയും ഈ കാപ്പിക്ക കമ്പടിയായി തീൻമേശയിലെത്തുന്നുണ്ടെങ്കിലും കുങ്കുമ ഛായയിലെ കാപ്പിയുടെ മാഹാത്മ്യം ഉസൈൻക്കാക്ക് 'കാപ്പി ഉസൈൻ ' എന്ന അപരനാമം എന്നേ സമ്മാനിച്ചിരുന്നു.എളേറ്റിൽ പ്രദേശത്തിന്റെ സാമൂഹിക സാംസ്കാരിക ജീവിതത്തിന്റെ നൂൽബന്ധങ്ങൾ തന്റെ രചനകളിൽ കോറിയിടാറുള്ള നമ്മുടെ നാടിന്റെ കവി ശ്രീ.അബൂബക്കർ എളേറ്റിലിന്റെ വരികളിൽ പോലും ഈ കാപ്പി ക്കടയും കോമപ്പൻ നായരുടെ ചായക്കടയും പാശ്ചാതലമായി.


''കുങ്കുമത്തിൻ ചോട്ടിലൊരു കാപ്പി ക്കടയുണ്ട്,
ജീരകത്തിൻ കാപ്പി കിട്ടും പോരുന്നോ ചങ്ങാതീ......
പത്തടി മുന്നോട്ടു പോയാൽ കിട്ടും നല്ല കപ്പ,
എരിവു കൂടിയ കറിയും കൂട്ടി കഴിച്ചിടാം ചങ്ങാതീ...''


ഈ വരികളിൽ നിന്ന് നമുക്ക് മനസിലാക്കാം അബൂബക്കർക്കാക്കൊപ്പം നാട്ടുകാരുടെയും രസ മുകുളങ്ങളെ ത്ര സിപ്പിക്കുന്ന എന്തോ ഒരു 'മാജിക്' ഉസൈൻക്കായുടെ കൈവശമുണ്ടായിരുന്നു എന്ന്.

ആ കാലഘട്ടങ്ങളിൽ നാട്ടിൽ ഉണ്ടായിരുന്ന പണം പയറ്റ്(കുറിക്കല്ല്യാണം ) കല്യാണങ്ങൾക്കെല്ലാം ചായ പാരുക (ചായ ഉണ്ടാക്കുക ) ഉസൈൻക്കായുടെ ജോലിയായി മാറി.
''ഇതൊരു ദു:ഖത്തിന്റെ കഥയാണ്,
സത്യത്തിനും സൗഹാർദ്ദത്തിനും സമാധാനത്തിനും.....'' എന്ന് തുടങ്ങുന്ന 'കർ ബല' എന്ന സംഗീത ശില്പം നാട്ടിലെ ഏത് മതസ്ഥരുടെയും കുറിക്കല്ല്യാണത്തിന് ഒഴിച്ചുകൂടാൻ പറ്റാത്ത ചേരുവയായിരുന്നു.

വർഷങ്ങളോളം എളേറ്റിൽ ജി.എം.യു.പി.സ്കൂളിലെ ഉച്ചക്കഞ്ഞി നിർമ്മാണം ഏറ്റെടുത്ത് നടത്തിയ ഉസൈൻക്കായുടെ 'കൈപുണ്യം' അടുത്തറിയാത്തവർ ആരുണ്ട്? ഇന്നും കോതമ്പത്തിന്റെയും (ഗോതമ്പ്) ഉച്ചച്ചോറിന്റെയും രുചി നാവിൻതുമ്പിലുണ്ട്. ഞങ്ങൾ തിരക്ക് കൂട്ടുമ്പോൾ കണ്ണുരുട്ടിപേടിപ്പിക്കാറുണ്ടായിരുന്നത് ഞങ്ങളോടുള്ള സ്നേഹവാത്സല്യങ്ങൾ കൊണ്ടായിരുന്നു എന്ന് ഇന്ന് ഞങ്ങൾക്കറിയാം

''മുടിനാരേ ഴായ് കീറീട്ട്
നേരിയ പാലം കെട്ടിട്ട്
അതിലെ നടക്കണ
മെന്നല്ലേ പറയുന്നത്
മരിച്ച് ചെന്നിട്ട്''

ഈ നാടക ഗാനവും ''കായലരികത്ത് വലയെറിഞ്ഞപ്പോൾ '' എന്ന ഗാനവും ഉസൈൻക്കാ എന്ന വാവ്ച്ചിയുടെ മനോഹരമായ ശബ്ദത്തിൽ കേൾക്കാൻ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്.നമ്മുടെ പ്രദേശത്ത് പലർക്കും അറിയാത്ത ഉസൈൻക്കാ എന്ന ഗായകനെ അടുത്തറിയാൻ എനിക്ക് (എന്റെ വീട്ടുകാർക്ക്) അവസരം ലഭിച്ചിട്ടുണ്ട്.


ഞങ്ങളുടെ വീടുമായി നിരന്തര സമ്പർക്കം പുലർത്തി വരുന്ന ഉസൈൻക്കാ പലപ്പോഴും ശാഠ്യം പിടിച്ച് ശണ്ഠകൂടുന്ന ഫൈസൽക്കാ (ജ്യേഷ്ഠൻ ഫൈസൽ എളേറ്റിൽ) ക്ക് പല പാട്ടുകളും പാടിക്കൊടുക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. (പാട്ടു കേട്ടാൽ അവൻ മിണ്ടാതെ അടങ്ങിയിരിക്കുമെന്ന് അന്നേ ഉസൈൻക്കാക്ക് അറിയാമായിരുന്നിരിക്കാം.)


ഉസൈൻക്കായെ കൂടാതെ ഭാര്യ പാത്തു ഉമ്മയുടെയും അദ്ദേഹത്തിന്റെ മക്കളുടെയും സ്നേഹവാത്സല്യങ്ങൾ അനുഭവിക്കാൻ ഞങ്ങൾക്ക് ഭാഗ്യം ലഭിച്ചിട്ടു'ണ്ട്. ജന്മം കൊണ്ടല്ലെങ്കിലും കർമ്മം കൊണ്ട് ഉടപ്പിറന്ന വരായ മുഹമ്മദ് ക്കാ, ആദ്ദ (സുബൈദത്ത,), ആൻന്ന (മൈമൂനത്താ) ബഷീർ എന്നിവരെ കൂടാതെ ഇന്നും വഴികാട്ടിയും കുടുംബത്തിലെ ഏതൊരു കാര്യത്തിലും സജീവ പങ്കാളിയുമായ നാസർ ക്കാ എന്നിവർക്കും ഈ കുടുംബത്തിലെ എല്ലാ പേർക്കും നന്മ വരുത്തണേ എന്നും ആത്മാർത്ഥമായി പ്രാർത്ഥിച്ച് കൊണ്ട്

ഉനൈസ് എളേറ്റിൽ

Post a Comment

0 Comments