Trending

കൊറോണ കാലത്ത് സഹായസ്തവുമായി ഗോൾഡൻ ഹിൽസ് കോളേജ് മാനേജ്മെന്റ്.

എളേറ്റിൽ:ഒരു ചെറുപുഞ്ചിരി കൊണ്ടെങ്കിലും ഒപ്പം നിൽക്കുക എന്നതാണ് കൊറോണ കാലത്ത് നമുക്ക് ചെയ്യാൻ കയ്യുന്ന ഏറ്റവും വലിയ നൻമ എന്ന സന്ദേശവുമായി ഗോൾഡൻ ഹിൽസ് ആർട്സ് ആന്റ് സയൻസ് കോളേജ്  മാനേജ്മെന്റ് കമ്മറ്റി ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു. എളേറ്റിൽ ഗോൾഡൺ ഹിൽസ് കോളേജ് പരിസരത്തുള്ള ഇരുനൂറിൽ പരം കുടുംബങ്ങളിൽ കോളേജിന്റെ സഹായമെത്തി. 





കോളെജ് പരിസരത്തുള്ള ഒട്ടുമിക്ക വീടുകളെയും പരിഗണിക്കാൻ കഴിഞ്ഞു എന്ന് കോളെജ് ചെയർമാൻ എം.എ.റസാഖ് മാസ്റ്ററും കൊളെജ് മാനേജർ എം.എ മുഹമ്മദലി മാസ്റ്ററും പറഞ്ഞു.വരും കാലത്തും കോളെജിൻ്റെ ഭാഗത്ത് നിന്ന് ഇനിയും സഹായങ്ങൾ ഉണ്ടാവും എന്നും അഭിപ്രായപ്പെട്ടു. 


നിർധരരും മിടുക്കരുമായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പടക്കമുള്ള പദ്ധതികളും, മറ്റ് സാമൂഹിക സേവനങ്ങളും കോളേജിന്റെ ഭാഗത്ത് നിന്ന് നടത്തിവരാറുണ്ട്.
Previous Post Next Post
3/TECH/col-right