Trending

ഇത് വിറക് ശേഖരത്തിന്റെ കാലം

എളേറ്റിൽ: ജോലി തിരക്കും സമയ കുറവും വഴിമാറിയതോടെ ലോക് ഡൗൺ കാലയളവ് വിറക് ശേഖരണത്തിന്റെ കാലം. പ്രകൃതിയിൽ സുലഭമായി ലഭിക്കുന്ന വിറക് ശേഖരണത്തിലൂടെ ഗ്രാമ പ്രദേശത്തെ അടുപ്പും നന്നായി പുകഞ്ഞ് തുടങ്ങി. വീടിന്റെ ചുറ്റുപാടിൽ നിന്ന് ശേഖരിക്കുന്ന  വിറക് ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യുന്ന പരമ്പരാഗത രീതി ഉപേക്ഷിച്ച്  വളരെ പെട്ടന്നായിരുന്നു കറന്റ്, ഗ്യാസ് എന്നിവയിലെക്കുളള മാറ്റം. 

വിറക് ശേഖരണം ഗ്രാമീണ കാഴ്ച

ഫ്ലാറ്റ് സംസ്കാരം ഇതിന്ന്  വേഗത കൂട്ടി.ഗ്രാമങ്ങളിൽ ധാരാളം വിറക് ലഭ്യമായിരുന്നെങ്കിലും ഉപയോഗിക്കാൻ മടി കാണിച്ചവരായിരുന്നു അധികവും. എന്നാൽ ലോക് ഡൗൺ കാലയളവ് നൽകിയ സമയലഭ്യതയും, ചെലവ് ചുരുക്കാം എന്നുള്ളതും വിറക് അടുപ്പിലേക്ക് തിരിച്ചു പോകാൻ മലയാളിയെ പ്രേരിപ്പിച്ചിരിക്കുകയാണ്.15- കിലോഗ്രാം ഗ്യാസ് ഒരു സിലിണ്ടറിന്ന് നിലവിൽ 860 രൂപയാണ് വില. 

മൂന്ന് അംഗ കുടുംബത്തിന്ന്  ഒരു മാസം ഉപയോഗിക്കാൻ മാത്രമേ തികയൂ. കറന്റ് ഉപയോഗിച്ചുള്ള പാചകം കറന്റ് ബിൽ കൂടുന്നതിന്നും ഇടയാവും. വറുതിയുടെ ഈ കാലത്ത് കുടുംബ ബജറ്റ് ചുരുക്കുക എന്ന ലക്ഷ്യവും വിറക് അടുപ്പിലൂടെ സാധ്യമാകുന്നു. കുടംബം ഒന്നിച്ചുള്ള വിറക് ശേഖരണവും മഴക്കാല സംഭരണവും ഇന്ന് നാട്ടിൻ പുറത്തെ നിത്യ കാഴ്ചയാണ് . 

വരാൻ പോകുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനും ചെലവു ചുരുക്കലിനം വിറക് അടുപ്പുകൾ എറെ സഹായിക്കും.പ്രത്യേകിച്ചും ഗൾഫ് പണത്തിന്റെ ലഭ്യത കുറഞ്ഞ നിലവിലെ സാഹചര്യത്തിൽ.
Previous Post Next Post
3/TECH/col-right