വിഷരഹിത പച്ചക്കറി സ്കൂൾ ഉച്ചഭക്ഷണത്തിന് നൽകി മാളിയേക്കൽ അസീസ് മാതൃകയായി

സ്വന്തം  സ്ഥലത്ത് നട്ടു ഉണ്ടാക്കിയ വിഷരഹിത പച്ചക്കറി കോരങ്ങാട് ജിഎൽപി  സ്കൂളിലെ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണത്തിന് നൽകി കർഷകനായ മാളിയേക്കൽ അബ്ദുൽ അസീസ് (കേളി കോരങ്ങാട്) മാതൃകയായി.

വിവിധ ഇനം പച്ചക്കറി, ഔഷധ സസ്യങ്ങൾ, പഴവർഗങ്ങൾ എന്നിവ അസീസ് തോട്ടത്തിൽ നട്ടുവളർത്തിട്ടുണ്ട്.സ്വന്തം  ആവശ്യത്തിനുവേണ്ടി കൃഷി ഉണ്ടാക്കിയത് ആണെങ്കിലും ആവശ്യത്തിൽ അധികമായാൽ അസീസ് കോരങ്ങാട് സ്കൂളിനടുത്തുള്ള സ്വന്തം കടയുടെ മുന്നിൽ വച്ച് വിൽക്കുന്നതും നിത്യകാഴ്ചയാണ്.

വിഷരഹിത പച്ചക്കറി സ്കൂൾ പ്രധാന അധ്യാപകൻ അബൂബക്കർ സിദ്ദീഖ് മാസ്റ്റർ  അസീസിൽ നിന്ന് ഏറ്റുവാങ്ങി.