Trending

നെന്മാറയില്‍ കൂട്ട ആത്മഹത്യ; അമ്മയും രണ്ട് മക്കളും തീ കൊളുത്തി മരിച്ച നിലയിൽ

പാലക്കാട്: പാലക്കാട് നെന്മാറ ചേരാമംഗലത്ത് കൂട്ട ആത്മഹത്യ. അമ്മയെയും രണ്ട് മക്കളെയും വീട്ടില്‍ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചേരാമംഗലം ആനക്കോട് വീട്ടിൽ ഉഷ, മക്കളായ പതിനാലു വയസുകാരി അനുശ്രീ, പന്ത്രണ്ടു വയസുകാരൻ അഭിജിത്ത് എന്നിവരെയാണ് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്.


സാമ്പത്തിക പ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന. ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ വീടിന്റെ മേൽക്കൂരയിൽ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. നാട്ടുകാര്‍ വെള്ളം ഒഴിച്ച് തീ കെടുത്തിയെങ്കിലും മൂന്നുപേർക്കും ജീവൻ നഷ്ടമായിരുന്നു.

സാമ്പത്തിക പ്രശ്നവും മകളുടെ ചികിൽസയുമായി ബന്ധപ്പെട്ട മനോവിഷമവും കാരണമാണ്  ഇവ്‍ ആത്മഹത്യ ചെയ്തതെന്നാണ്  സൂചന. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി


Previous Post Next Post
3/TECH/col-right